ഇരിട്ടി ഉപജില്ലാ സ്കൂൾ കലോത്സവം;

“ഹരിത കലോത്സവം”
മണത്തണ: തിങ്കൾ മുതൽ വെള്ളി വരെ മണത്തണ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഇരിട്ടി സബ് ജില്ലാ കലോത്സവം പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചു നടത്തും. ഇതിനാവശ്യമായ ഹരിതകർമ്മ സേനയുടെ സേവനം ലഭ്യമാക്കി.
സംഘാടക സമിതി നിർമിച്ച ഓലകുട്ടകൾ ഹരിതകർമ്മസേനക്ക് കൈമാറി.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബേബി സോജ അധ്യക്ഷയായി.
കലോത്സവം നടക്കുന്ന എല്ലാ ദിവസങ്ങളിലും പേരാവൂർ പഞ്ചായത്ത് ഹരിതകർമ്മസേനയുടെയും കൂടാതെ കൊട്ടിയൂർ, കേളകം, കണിച്ചാർ, മുഴക്കുന്ന് പഞ്ചായത്തുകളിലെ ഹരിതകർമ്മസേനയുടെ സേവനവും ഉണ്ടാകും. സേനക്ക് ആവശ്യമായ സുരക്ഷ ഉപകാരണങ്ങളും സൂചന ബോർഡുകളും കൈമാറി.
ജില്ലാ കലക്ടറുടെ “വലിച്ചെറിയൽ മുക്ത കണ്ണൂർ ” പ്രചരണത്തിന്റെ ഒപ്പം നിൽക്കുമെന്ന് സംഘാടകർ പറഞ്ഞു.
വാർഡ് മെമ്പർമാരായ കെ. വി. ശരത്,യു.വി.അനിൽകുമാർ,പി.ടി.എ പ്രസിഡന്റ് കെ.സന്തോഷ്, പോഗ്രാം കൺവീനർ കെ. എം. വിൻസെന്റ്,ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ തുടങ്ങിയവർ സംസാരിച്ചു.