അനധികൃത ചെങ്കൽ ഖനനം: കർശന നടപടിയുമായി അധികൃതർ, ചെങ്കൽ കടത്തിയ ലോറികൾ പിടികൂടി

Share our post

പരിയാരം:  അനധികൃത ചെങ്കൽ ഖനനം തടയാൻ റവന്യു അധികൃതരുടെ കർശന നടപടി. പരിയാരം,പാണപ്പുഴ വില്ലേജിൽ വ്യാപകമായി മിച്ചഭൂമി അടക്കം കൈയ്യേറി അനധികൃത ചെങ്കൽ ഖനനം നടത്തുന്നതായി പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ റവന്യു അധികൃതർ ഈ പ്രദേശങ്ങളിൽ പരിശോധന നടത്തുകയും അനധികൃതമായി ചെങ്കൽ കടുത്തുകയായിരുന്നു ലോറികൾ പിടിച്ചെടുത്തു.

പാണപ്പുഴ,അമ്മാനപ്പാറ,കാരക്കുണ്ട്,പൊന്നുരിക്കിപ്പാറ,വായാട് പ്രദേശങ്ങളിലാണ് അനധികൃത ചെങ്കൽ ഖനനം വ്യാപകമായി നടക്കുന്നത്.ബന്ധപ്പെട്ട രേഖകൾ ഇല്ലാതെയാണ് മിക്ക ചെങ്കൽ പണയും പ്രവ‍ത്തിക്കുന്നതായി പരാതിയുണ്ട്. മിച്ചഭൂമി,ദേവസ്യം ഭൂമി,,സ്വകാര്യ വ്യക്തികളുടെ ഭൂമി എന്നിവ കൈയ്യേറിയാണ് അനധികൃത ഖനനം നടക്കുന്നത്.

റവന്യു അധികൃതർ നടത്തിയ പരിശോധനയിൽ ലോറികളും മണ്ണ് മാന്തി യന്ത്രവും ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം പരിയാരം വില്ലേജിൽ നടത്തിയ പരിശോധനയിൽ 3 ലോറികൾ പിടിച്ചെടുത്തു പരിയാരം പൊലീസിനു കൈമാറി.

വ്യാപകമായി നടക്കുന്ന അനധികൃത ചെങ്കൽ ഖനനം തടയാൻ റവന്യു ,ജിയോളജി, പൊലീസ് വകുപ്പുകൾ ചേർന്നു പരിശോധന നടത്തി കർശന നടപടി സ്വീകരിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!