പരിസ്ഥിതി പ്രവർത്തകൻ ബിജു തേങ്കുടിക്ക് യുവകലാസാഹിതി സ്വീകരണം നൽകി

മണത്തണ : പരിസ്ഥിതി പ്രവർത്തകൻ ബിജു തേങ്കുടിക്ക് യുവകലാസാഹിതി പേരാവൂർ മണ്ഡലം കമ്മിറ്റി അയോത്തുംചാലിൽ സ്വീകരണം നൽകി.പരിസ്ഥിതി പ്രവർത്തകൻ വി. സി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വി.പദ്മനാഭൻ അധ്യക്ഷത വഹിച്ചു.യുവകലാസാഹിതി ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂർ, അഡ്വ. വി. ഷാജി, പി.എസ്. ശിവദാസൻ, സി.എം. സുനിൽകുമാർ,
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, കെ.വി. ശരത്,നാരായണൻ കുഞ്ഞിക്കണ്ണോത്ത്, എം. ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. ബിജു തേങ്കുടി മറുപടി പ്രസംഗം നടത്തി.