കൊല്ലത്ത് ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റി; പിന്നില്‍ സി.പി.എം എന്ന് കോണ്‍ഗ്രസ്

കൊല്ലം: എഴുകോണില്‍ ഗാന്ധി പ്രതിമയുടെ തല അറുത്തുമാറ്റിയ നിലയില്‍. ഇലഞ്ഞിക്കോട് ജംക്ഷനില്‍ കോണ്‍ഗ്രസ് എഴുകോണ്‍ മണ്ഡലം കമ്മിറ്റി സ്ഥാപിച്ച പ്രതിമയാണ് തകര്‍ത്തത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. തിങ്കളാഴ്ച കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അക്രമം. അക്രമത്തിന് പിന്നില്‍ സിപിഎം എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
രണ്ടുദിവസം മുമ്പ് പ്രതിമയില്‍ സ്ഥാപിച്ചിരുന്ന കണ്ണട ആരോ ഊരിക്കൊണ്ടുപോയിരുന്നു. നേരത്തെ ഇവിടെ സ്ഥാപിച്ചിരുന്ന ഗാന്ധി ചിത്രത്തിന് നേരെയും ആക്രമണം ഉണ്ടായതായി കോണ്‍ഗ്രസ് പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ എഴുകോണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.