ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ സൗജന്യ സ്ത്രീരോഗ നിര്‍ണ്ണയവും താക്കോല്‍ ദ്വാര ശസ്ത്രക്രിയ ക്യാമ്പും നവംബര്‍ 14 ന് ആരംഭിക്കും

Share our post

കണ്ണൂര്‍: ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സംഘടിപ്പിക്കുന്ന സൗജന്യ സ്ത്രീരോഗ നിര്‍ണ്ണയവും , താക്കോല്‍ ദ്വാര ശസ്ത്രക്രിയ ക്യാമ്പും 2022 നവംബര്‍ 14 മുതല്‍ 30 വരെ നടക്കും. ഗൈനക്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. തുഫൈല്‍ വി ബി, കണ്‍സള്‍ട്ടന്റ് ഡോ. സുനിത പി എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സൗജന്യ രജിസ്‌ട്രേഷനും പരിശോധയും, തുടര്‍ ചികിത്സയ്ക്കും ശസ്ത്രക്രിയകള്‍ക്കും പ്രത്യേക ഇളവുകളും ക്യാമ്പിന്റെ പ്രത്യേകതകളാണ്.

ഗര്‍ഭാശയം നീക്കം ചെയ്യല്‍,ഗര്‍ഭാശയത്തിലെ മുഴ നീക്കം ചെയ്യല്‍, പ്രസവം നിര്‍ത്തല്‍, അണ്ഡാശയ മുഴ നീക്കം ചെയ്യല്‍, ഡെര്‍മോയിഡ് മുഴകള്‍ നീക്കം ചെയ്യല്‍ തുടങ്ങിയ ശസ്ത്രക്രിയകള്‍ ആവശ്യമായി വരുന്ന രോഗികള്‍ക്ക് ക്യാമ്പിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. വളരെ ചെറിയ പാടുകള്‍, വേഗത്തിലുള്ള രോഗശമനം, വളരെ കുറഞ്ഞ ആസ്പത്രി വാസം, വേദന രഹിത ശസ്ത്രക്രിയകള്‍ തുടങ്ങിയവയെല്ലാം താക്കോല്‍ ദ്വാര ശസ്ത്രക്രിയകളുടെ പ്രത്യേകതകളാണ്. ആദ്യം ബുക്ക് ചെയ്യുന്ന 100 രോഗികള്‍ക്കാണ് ക്യാമ്പിന്റെ സേവനങ്ങള്‍ ലഭ്യമാവുക. ബുക്കിങ്ങിനായി ബന്ധപെടുക : 7034466330


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!