വയറിംഗ് പരിശോധനയ്ക്കായുള്ള സുരക്ഷ ജീവൻ സമിതി നിശ്ചലം : ‘ജീവന് എന്ത് സുരക്ഷ”

കണ്ണൂർ:വയറിംഗ് മേഖലയിലെ അശാസ്ത്രീയ പ്രവർത്തനങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ജില്ലാ തലത്തിൽ രൂപീകരിച്ച സുരക്ഷ ജീവൻ സമിതി നിശ്ചലം.സർക്കാർ 2004 ൽ പ്രഖ്യാപിച്ച സമിതി പത്തുവർഷം കഴിഞ്ഞാണ് കണ്ണൂർ ജില്ലയിൽ രൂപം കൊണ്ടത്. കളക്ടർ അദ്ധ്യക്ഷനായുള്ള സമിതിയിൽ പൊലീസ് സൂപ്രണ്ട്,ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ,വിവിധ സംഘനാ പ്രതിനിധികൾ എന്നിവരാണ് സമിതിയിലുള്ളത്. സമിതി രൂപീകരിച്ചെങ്കിലും കാര്യമായ പ്രവർത്തനങ്ങലൊന്നും നടന്നില്ലെന്ന് മേഖലയിലുള്ളവർ പറഞ്ഞു.
തുടർന്ന് 2019 ൽ സമിതി പുനസംഘടിപ്പിച്ചിട്ടും കാര്യമായ പ്രയോജനമൊന്നുമുണ്ടായില്ല.സമിതിയുടെ നേതൃത്വത്തിൽ പരിശോധന പോലുമില്ലാത്തതിനാൽ അശാസ്ത്രീയ വയറിംഗ് രീതികളും അതിന് പിന്നാലെ അപകടങ്ങളും പതിവാണ്.കഴിഞ്ഞ കുറച്ച് ആഴ്ച്ചകൾക്ക് മുൻപ് പട്ടുവത്തെ ഒരു ഫാമിൽ ഇതര സംസ്ഥാന തൊഴിലാളി വയറിംഗ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചിരുന്നു. അശാസ്ത്രീയമായ വയറിംഗിനിടയിലാണ് ഈ അപകടമുണ്ടായതെന്ന് മേഖലയിലെ തൊഴിലാളികൾ ആരോപിക്കുന്നു.സിവിൽ കോൺട്രാക്ടർമാരുടെ കടന്നുകയറ്റം മേഖലയിൽ ഇത്തരം പ്രശ്നങ്ങൾക്കിടയാക്കുന്നുവെന്നാണ് ഇവരുടെ ആക്ഷേപം.
വയറിംഗിന്റെ ശാസ്ത്രീയ വശങ്ങളൊന്നും തന്നെ അറിയാത്ത ചില ഇതര സംസ്ഥാന തൊഴിലാളികളെ ജോലിയേൽപ്പിച്ച് സുരക്ഷിതമല്ലാത്ത രീതിയൽ വയറിംഗ് നടത്തി വരുന്നതാണ് പ്രധാന പ്രശ്നം.ഇത് പരിശോധിക്കേണ്ട സുരക്ഷ ജീവൻ സമിതി പ്രവർത്തിക്കാത്തത് മുതലെടുത്താണ് ഇത്തരം പ്രവൃത്തികൾ ഇപ്പോഴും തുടരുന്നത്.കൈമലർത്തി കളക്ടറുംആറ് മാസം മുൻപ് വയറിംഗ് തൊഴിലാളികളുടെ നേതൃത്വത്തിൽ കളക്ടറെ ബന്ധപ്പെട്ട് സമിതി പുനസംഘടിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.ആവശ്യപ്പെട്ട ലിസ്റ്റ് ഉൾപ്പെടെ നൽകിയിട്ടും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. ലൈസൻസില്ലാത്തവർ ജോലി ചെയ്യുന്ന സ്ഥിതി വരെ മേഖലയിലുണ്ടെന്നാണ് ആക്ഷേപം.
വയർമാൻമാർ പറയുന്നുസാങ്കേതിക വിദഗ്ദർ എന്ന നിലയിൽ പ്രത്യേക ക്ഷേമനിധി കെട്ടിട പ്ലാൻ സമർപ്പിക്കുമ്പോൾ ഇലക്ട്രിക്കൽ കോൺട്രാക്ടറുടെ ലൈസൻസ് കോപ്പിക്കായി നിയമ നിർമ്മാണംക്ഷേമനിധി പെൻഷൻ 5000 രൂപയാക്കണം വർഷങ്ങളായി സുരക്ഷ ജീവൻ സമിതി പ്രവർത്തിക്കുന്നില്ല.അതുകൊണ്ട് തന്നെ വയറിംഗ് മേഖലയിൽ നടക്കുന്ന വിവിധ അശാസ്ത്രീയ പ്രവർത്തനങ്ങൾ തടയാൻ സാധിക്കുന്നില്ല.കളക്ടറെ നേരിട്ട് കണ്ട് സമിതി പുനസ്ഥംഘടിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആറ് മാസമായിട്ടും നടപടിയില്ല.കെ.ആർ.ഗോവിന്ദൻ,സെക്രട്ടറി കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസർ അസോസിയേഷൻ