Connect with us

Breaking News

ബാര്‍ബര്‍ ഷോപ്പിലും റിലയന്‍സ്?; രാജ്യമൊട്ടാകെ 3000 സലൂണുകള്‍ ലക്ഷ്യം

Published

on

Share our post

റിലയന്‍സ് സലൂണ്‍ ബിസിനസിലേക്ക് കടക്കുന്നു. സലൂണ്‍ ബിസിനസില്‍ മുന്‍നിര സ്ഥാപനമായ നാച്ചുറല്‍സ് സലൂണ്‍ ആന്റ് സ്പായുടെ 49 ശതമാനം ഓഹരികള്‍ വാങ്ങാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ റിലയന്‍സ് റീട്ടെയില്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതുസംബന്ധിച്ച്‌ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് നാച്ചുറല്‍സ് സലൂണ്‍ ആന്റ് സ്പാ സ്ഥിരീകരിച്ചു.

നാച്ചുറല്‍സ് സലൂണിന്റെ സ്ഥാപകരായ ഗ്രൂം ഇന്ത്യ സലൂണ്‍സ് ആന്റ് സ്പായുടെ പ്രവര്‍ത്തനം കമ്പനിയില്‍ തുടരും. റിലയന്‍സിന്റെ നിക്ഷേപം നാച്ചുറല്‍സ് സലൂണിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സലൂണുകളുടെ എണ്ണത്തില്‍ അഞ്ച് മടങ്ങിന്റെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. 20 സംസ്ഥാനങ്ങളിലായി 700 സലൂണുകള്‍ കൂടി അധികമായി തുറന്നുപ്രവര്‍ത്തിക്കുന്ന തലത്തിലേക്ക് നാച്ചുറല്‍സിനെ വളര്‍ത്താന്‍ റിലയന്‍സിന്റെ കടന്നുവരവ് സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2000ലാണ് ചെന്നൈ കേന്ദ്രമായി നാച്ചുറല്‍സ് പ്രവര്‍ത്തനം ആരംഭിച്ചത്. 2025 ഓടേ രാജ്യമൊട്ടാകെ 3000 സലൂണുകള്‍ പ്രവര്‍ത്തിക്കുന്ന തലത്തിലേക്ക് കമ്പനിയെ വളര്‍ത്താനാണ് ലക്ഷ്യമിടുന്നത്.


Share our post

Breaking News

വയനാട് പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊന്നു

Published

on

Share our post

കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളെ കുത്തിക്കൊലപ്പെടുത്തി.പുൽപള്ളി എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്. രഞ്ജിത്ത്, അഖിൽ എന്നിവരാണ് റിയാസിനെ കൊലപ്പെടുത്തിയത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. കോൺട്രാക്ടറായ രഞ്ജിത്തിന് ഒപ്പം ജോലി ചെയ്തിരുന്ന ആളായിരുന്നു റിയാസ്. ഇവർ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ അവസാനിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ റിയാസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.


Share our post
Continue Reading

Breaking News

ഇനി തോന്നുംപടി പണം വാങ്ങാനാവില്ല; ആംബുലൻസുകള്‍ക്ക് വാടക നിരക്ക് നിശ്ചയിച്ചു

Published

on

Share our post

സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകള്‍ക്ക് വാടക നിശ്ചയിച്ച്‌ സർക്കാർ ഉത്തരവിറക്കി. ഓരോ ആംബുലൻസിനെയും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച്‌ 600 മുതല്‍ 2500 രൂപ വരെയാണ് വാടകയും വെയ്റ്റിങ് ചാർജും നിശ്ചയിച്ചത്.നോണ്‍ എസി ഒമ്നി ആംബുലൻസുകള്‍ക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നല്‍കണം. ഓക്സിജൻ ആവശ്യമായി വന്നാല്‍ അതിന് 200 രൂപ അധികം നല്‍കണം. ഓരോ മണിക്കൂരിനും 150 രൂപയാണ് വെയ്റ്റിങ് ചാർജ്. എസിയുള്ള ഒമ്നി ആംബുലൻസിന് 800 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് കിലോമീറ്ററിന് 25 രൂപ നിരക്കില്‍ നല്‍കണം. ഓക്സിജൻ സപ്പോർട്ടിന് 200 രൂപയും വെയ്റ്റിങ് ചാർജ് മണിക്കൂറിന് 150 രൂപയും നിശ്ചയിച്ചു.

നോണ്‍ എസി ട്രാവലർ ആംബുലൻസിന് ആയിരം രൂപയാണ് ആദ്യ 20 കിലോമീറ്ററിലെ വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം നല്‍കണം. വെയ്റ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയാണ്. എസിയുള്ള ട്രാവലർ ആംബുലൻസിന് 1500 രൂപയാണ് 20 കിലോമീറ്റർ വരെയുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 40 രൂപ വീതം നല്‍കണം. 200 രൂപയാണ് ഓരോ മണിക്കൂറിനും നല്‍കേണ്ട വെയ്റ്റിങ് ചാർജ്.ഐസിയു സൗകര്യവും പരിശീലനം ലഭിച്ച ടെക്നീഷ്യൻസ് പ്രവർത്തിക്കുന്നതുമായ ഡി ലെവല്‍ ആംബുലൻസുകള്‍ക്ക് 2500 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് ഓരോ കിലോമീറ്ററിനും 50 രൂപ വീതം നല്‍കണം. 350 രൂപയാണ് ഈ ആംബുലൻസിന് മണിക്കൂർ അടിസ്ഥാനത്തിലുള്ള വെയ്റ്റിങ് ചാർജ്.

കാൻസർ രോഗികളെയും 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയും കൊണ്ടുപോകുമ്ബോള്‍ കിലോമീറ്ററിന് 2 രൂപ വീതം വാടകയില്‍ ഇളവ് അനുമതിക്കണം. ബിപിഎല്‍ വിഭാഗക്കാരായ രോഗികളുമായി പോകുമ്ബോള്‍ ഡി ലെവല്‍ ഐസിയു ആംബുലൻസുകളുടെ വാടക നിരക്കില്‍ 20 ശതമാനം തുക കുറച്ചേ ഈടാക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റിക്ക് ഉത്തരവ് നടപ്പാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം പുതിയ വാടക നിരക്ക് ആംബുലൻസുകളില്‍ പ്രദർശിപ്പിക്കും.


Share our post
Continue Reading

Breaking News

വ​യ​നാ​ട്ടി​ൽ യു​.ഡി.​എ​ഫ് ഹ​ർ​ത്താ​ൽ തു​ട​ങ്ങി;അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഒ​ഴി​വാ​ക്കി

Published

on

Share our post

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് വ​യ​നാ​ട്ടി​ൽ പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ തു​ട​ങ്ങി.അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഹ​ർ​ത്താ​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച് യു.​ഡി​.എ​ഫി​ന്‍റെ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ഇ​ന്ന് ന​ട​ക്കും.സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നാ​ണ് സ്വ​കാ​ര്യ ബ​സ് ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ തീ​രു​മാ​നം.പാ​ൽ, പ​രീ​ക്ഷ, പ​ത്രം, വി​വാ​ഹം, ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള യാ​ത്ര​ക​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി.അ​തേ​സ​മ​യം, രാ​വി​ലെ ബ​ത്തേ​രി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ സ​ർ​വീ​സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്.


Share our post
Continue Reading

Trending

error: Content is protected !!