വനാവകാശ നിയമം മലയാള പരിഭാഷയുടെ പ്രകാശനം

Share our post

വനാവകാശ നിയമത്തിന്റെ മലയാള പരിഭാഷ ലഘു പുസ്തകത്തിന്റെ പ്രകാശനവും വിതരണവും കൊളപ്പയിൽ സബ് കലക്ടർ സന്ദിപ് കുമാർ ഐ.എ.എസ് നിർവഹിക്കുന്നു

കൊളപ്പ: വനാവകാശ നിയമത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളുൾപ്പെടുത്തി തയ്യാറാക്കിയ മലയാള പരിഭാഷ ലഘു പുസ്തകത്തിന്റെ പ്രകാശനം കൊളപ്പയിൽ നടന്നു.പ്രകാശനവും ജില്ലയിലെ 24 വനാവകാശ കമ്മിറ്റികൾക്ക് വിതരണം ചെയ്യുന്നതിന്റെ ചടങ്ങും തലശ്ശേരി സബ് കലക്ടർ സന്ദിപ് കുമാർ ഐ.എ.എസ് നിർവഹിച്ചു.കെ.കെ.എം.എസ് ഇ.എഫ് ജനറൽ സെക്രട്ടറി സി.പി.രാഘവൻ അധ്യക്ഷത വഹിച്ചു.

ഗോത്രാവകാശ സംരക്ഷണ സമിതി സംസ്ഥാന സംയോജകൻ എൻ.സുശാന്ത് വിഷയാവതരണം നടത്തി.വാർഡ് മെമ്പർ റോയ് പൗലോസ്,ചിറ്റാരിപ്പറമ്പ് പഞ്ചായത്തംഗം ഷിബു,പാട്യം പഞ്ചായത്തംഗം റീന,എസ്. രാജേഷ്,മോഹനൻ വള്ള്യാടൻ,ജിജീഷ് ,എം.സിനോയ് എന്നിവർ സംസാരിച്ചു.

കണ്ണവം റിസർവ് വനത്തിൽ ഒറ്റപ്പെട്ടിരിക്കുന്ന സെറ്റിൽമെന്റായ കൊളപ്പ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ മൂന്ന് കിലോമേറ്ററോളം കാൽനടയായി സന്ദർശിച്ച് ദുരിതാവസ്ഥ സബ് കലക്ടർ നേരിട്ട് മനസിലാക്കി.

അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കൊളപ്പ പ്രദേശവാസികൾ കലക്ടറേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നു.സമരസമിതിയുമായി സബ് കലക്ടർ നടത്തിയ ചർച്ചയെ തുടർന്നാണ് സമരമവസാനിപ്പിച്ചത്.ഇതേത്തുടർന്നാണ് ദുരിതാവസ്ഥ നേരിൽ കാണുന്നതിന് സബ് കലക്ടർ കൊളപ്പ സെറ്റിൽമെന്റ് സന്ദർശിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!