Breaking News
ഇരിട്ടി മിനി സിവിൽ സ്റ്റേഷന്റെ പ്രാരംഭ നിർമാണം തുടങ്ങി

ഇരിട്ടി: ഏറെക്കാലത്തെ കാത്തിരിപ്പിനും ജനകീയ ആവശ്യങ്ങൾക്കുമൊടുവിൽ ഇരിട്ടിയിൽ മിനി സിവിൽ സ്റ്റേഷന്റെ പ്രാരംഭ പ്രവൃത്തികൾക്ക് തുടക്കമായി. ഇരിട്ടിയിൽ താലൂക്ക് നിലവിൽവന്ന് പത്തു വർഷത്തോടടുത്തിട്ടും മിനി സിവിൽ സ്റ്റേഷൻ മരീചികയായി മാറുകയായിരുന്നു. റവന്യൂ ഓഫിസുകളുടെ നവീകരണത്തിന് സർക്കാർ അനുവദിച്ച 173 കോടിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇരിട്ടിയിൽ മിനി സിവിൽ സ്റ്റേഷൻ പണിയാൻ സർക്കാർ ഒരുവർഷം മുമ്പ് 20 കോടി അനുവദിച്ചത്. ഇതിന്റെ ടെൻഡർ നടപടി പൂർത്തിയാക്കി പ്രവൃത്തി ഉദ്ഘാടനത്തിനുള്ള നടപടി തുടങ്ങി.
18 കോടി രൂപക്ക് നിർമാണം ഏറ്റെടുത്ത കൽപറ്റ ആസ്ഥാനമായ ഹിൽട്രാക്ക് കമ്പനിയാണ് പ്രാരംഭ പ്രവൃത്തി ആരംഭിച്ചത്.പയഞ്ചേരിയിൽ ഇരിട്ടി ബ്ലോക്ക് ഓഫിസിനുസമീപം റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള ഒരേക്കറിലധികം സ്ഥലത്ത് ചുറ്റുമതിലിന്റെയും കുഴൽക്കിണറിന്റെയും നിർമാണം ആരംഭിച്ചു. പ്രവൃത്തി ഉദ്ഘാടനം ചെയ്താൽ 18 മാസംകൊണ്ട് നിർമാണം പൂർത്തീകരിക്കണമെന്നാണ് കരാർ വ്യവസ്ഥ.60,000 സ്ക്വയർ ഫീറ്റിൽ അഞ്ചുനില കെട്ടിടമാണ് നിർമിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ച 11 താലൂക്കുകളിൽ പത്തിലും സിവിൽ സ്റ്റേഷൻ ആരംഭിച്ചിരിക്കെ മലയോര താലൂക്കായ ഇരിട്ടിക്ക് തുടക്കം മുതൽ അവഗണന നേരിടുകയായിരുന്നു.
താലൂക്ക് ഉദ്ഘാടനം ചെയ്ത ഉടൻ അഞ്ചു നിലയിൽ 20 കോടി രൂപയുടെ എസ്റ്റിമേറ്റും തയാറാക്കി റവന്യൂ വിഭാഗം സർക്കാറിന് നൽകിയിരുന്നു. ഓരോ തവണയും പല കാരണങ്ങൾ പറഞ്ഞ് അനുമതി വൈകിപ്പിച്ചു.ഇരിട്ടി താലൂക്കിന്റെ ഭാഗമായ മട്ടന്നൂരിൽ സിവിൽ സ്റ്റേഷന് സർക്കാർ പണം വകയിരുത്തിയപ്പോൾ താലൂക്ക് ആസ്ഥാനമായ ഇരിട്ടിയെ അവഗണിച്ചത് വൻ പ്രതിഷേധത്തിനിടയാക്കി. മിനി സിവിൽ സ്റ്റേഷൻ പണിയാൻ നഗരത്തിൽത്തന്നെ, റവന്യൂ വകുപ്പിന്റെ സ്വന്തമായ ഒരേക്കർ സ്ഥലവുമുണ്ടെന്ന അനുകൂല ഘടകവും പരിഗണിക്കപ്പെടാതെ പോവുകയായിരുന്നു. ഇതിനൊടുവിലാണ് ഫണ്ട് അനുവദിച്ചുക്കൊണ്ട് സർക്കാർ ഉത്തരവായത്. ഇരിട്ടിയിൽ താലൂക്ക് ഓഫിസിനുപുറമെ താലൂക്കുമായി ബന്ധപ്പെട്ട മുഴുവൻ ഓഫിസുകളും വാടകക്കെട്ടിടത്തിലാണ്.
ജോയന്റ് ആർ.ടി.ഒ ഓഫിസും താലൂക്ക് സപ്ലൈ ഓഫിസും സബ് ട്രഷറിയുമെല്ലാം വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവയെല്ലാം ഒരു കുടക്കീഴിലാക്കുകയാണ് മിനി സിവിൽ സ്റ്റേഷൻ വന്നാൽ സാധ്യമാവുക. ഇരിട്ടിയിൽ താലൂക്ക് അനുബന്ധമായി വരേണ്ട ലീഗൽ മെട്രോളജിയും എക്സൈസ് സർക്കിൾ ഓഫിസും മട്ടന്നൂരിലേക്ക് മാറിപ്പോകാനുള്ള പ്രധാന കാരണവും സ്ഥലപരിമിതിയായിരുന്നു. ഏറെ വിവാദങ്ങൾക്കൊടുവിലാണെങ്കിലും സിവിൽ സ്റ്റേഷന്റെ നിർമാണത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞത് മലയോര മേഖലക്ക് വലിയ നേട്ടമാണ്.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന് ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന് ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്