ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ കൊല്ലപ്പെട്ടതില്‍ ഒരാള്‍ റോസ്ലിന്‍ തന്നെയെന്ന് സ്ഥിരീകരണം

ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ കൊല്ലപ്പെട്ടതില്‍ ഒരാള്‍ റോസ്ലിന്‍ തന്നെയെന്ന് സ്ഥിരീകരണം. ആദ്യ ഡി.എന്‍.എ പരിശോധനഫലം പൊലിസിന് ലഭിച്ചു. റോസ്ലിന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങളില്‍ ഡി.എന്‍.എ പരിശോധന തുടരുകയാണ്. 11 ഭാഗങ്ങളായാണ് റോസ്ലിന്റെ മൃതദേഹം ലഭിച്ചത്. നേരത്തെ പത്മത്തിന്റെതെന്ന് കരുതുന്ന മൃതദേഹാവാശിഷ്ടങ്ങളിലെ ആദ്യ പരിശോധന ഫലം പുറത്ത് വന്നിരുന്നു.
റോസ്ലിന്റെതെന്ന് കരുതുന്ന 11 മൃതദേഹ ഭാഗങ്ങളാണ് പരിശോധിക്കുന്നത്. ഇതില്‍ ഏതാനും ഭാഗങ്ങളുടെ പരിശോധന പൂര്‍ത്തിയായി. ആദ്യ ഡി.എന്‍.എ പരിശോധനഫലമാണ് ഇപ്പോള്‍ പൊലിസിന് ലഭിച്ചത്. ഇതോടെ ആദ്യം കൊല്ലപ്പെട്ടത് റോസ്ലിനാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു.