എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

കണ്ണൂർ: പാളിയത്തുവളപ്പ് ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ 6.930 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ എക്സൈസ് പിടിയിലായി. മോറാഴ സ്വദേശി ഒ.വി. രഞ്ജിത്ത്, കീഴാറ്റൂർ സ്വദേശി എം. അർജുൻ എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ പി.ടി. യേശുദാസനും സംഘവും ചേർന്ന് പിടികൂടിയത്.
ഇവർ സഞ്ചരിച്ച ആഡംബര കാർ കസ്റ്റഡിയിലെടുത്തു. പ്രതികളിൽനിന്ന് ഇലക്ട്രോണിക് ത്രാസും എം.ഡി.എം.എ പൊതിഞ്ഞുവിൽക്കാനുള്ള 25ഓളം പാക്കറ്റുകളും കണ്ടെടുത്തു. പ്രിവന്റിവ് ഓഫിസർ വി.പി. ഉണ്ണികൃഷ്ണൻ, കെ. ഷജിത്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. നിഷാദ്, സി. ജിതേഷ്, കെ. രമിത്ത്, എക്സൈസ് ഡ്രൈവർ പ്രകാശൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.