Breaking News
പാഠ്യപദ്ധതി പരിഷ്‌കരണം : സ്‌കൂളുകളിൽ വിദ്യാർഥികളുടെ ചർച്ച ഇന്ന് തുടങ്ങും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് വിദ്യാർഥികളുടെ നിർദേശങ്ങൾ തേടിയുള്ള സ്‌കൂളുകളിലെ ക്ലാസ്‌തല ചർച്ചകൾക്ക് തിങ്കളാഴ്‌ച തുടക്കമാകും. സംസ്ഥാന ഉദ്‌ഘാടനം രാവിലെ 10ന് തിരുവനന്തപുരം ഭരതന്നൂർ ഗവ. എച്ച്‌എസ്‌എസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ഡി കെ മുരളി എംഎൽഎ അധ്യക്ഷനാകും.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് പഠിക്കേണ്ട പാഠ്യപദ്ധതി തയ്യാറാക്കുന്നതിന് വിദ്യാർഥികളുടെകൂടി അഭിപ്രായങ്ങൾ സ്വരൂപിക്കുന്നത്. ഇതിനായി വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആർടി) പ്രത്യേക ചർച്ചാ കുറിപ്പ് തയ്യാറാക്കിയിട്ടുണ്ട്. ‘ഗുണമേന്മയുള്ള അവകാശം’ കുട്ടികളുടെ അവകാശമെന്ന് പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരമാണ് മുഴുവൻ സ്‌കൂളിലും ക്ലാസ്‌തല ചർച്ച നടത്തുന്നത്.
ഭാഷ ഉൾപ്പെടെയുള്ള പഠനവിഷയങ്ങളോടുള്ള താൽപ്പര്യം, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ കാഴ്‌ചപ്പാടുകൾ, കായിക, ആരോഗ്യ, സാങ്കേതിക പഠനപദ്ധതികളെക്കുറിച്ചുള്ള കുട്ടികളുടെ അഭിപ്രായങ്ങൾ തുടങ്ങിയവയാണ് കുട്ടികൾക്ക് നൽകുന്ന ചോദ്യാവലിയിലൂടെ ശേഖരിക്കുന്നത്.
ഭാഷാ വിഭാഗത്തിലെ ഒരു ചോദ്യം ഇങ്ങനെയാണ്. ‘നിലവിൽ ഭാഷ പഠിക്കുമ്പോൾ അനുഭവപ്പെടുന്ന പ്രശ്‌നങ്ങൾ എന്തെല്ലാം–- അവ പരിഹരിക്കാനുള്ള നിർദേശങ്ങൾ എന്തെല്ലാം’. ഇത്തരത്തിൽ 14 വിഭാഗത്തിലായി നിരവധി ചോദ്യങ്ങളുണ്ട്. സ്‌കൂൾ ചർച്ചകൾ ക്രോഡീകരിച്ച് എസ്‌ആർജിമാർ ബിആർസികളിൽ എത്തിക്കും. തുടർന്ന് ഇവ ക്രോഡീകരിച്ച് നിർദേശങ്ങൾ എസ്‌സിഇആർടിക്ക് സമർപ്പിക്കും. ഒരുമാസത്തിനകം പൂർത്തിയാക്കുന്ന സ്‌കൂൾതല ചർച്ചകൾ ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ നടത്തും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു