Connect with us

Breaking News

മലദ്വാരത്തിൽ കടത്തൊക്കെ ഇപ്പോൾ ഔട്ട് ഒഫ് ഫാഷൻ, വായ്ക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 29 പവൻ, പിടിയിലായത് കാസർകോട് സ്വദേശി അബ്ദുൽ അഫ്സൽ

Published

on

Share our post

കരിപ്പൂർ: മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തുന്നത് പഴങ്കഥയാവുന്നു. വായ്ക്കുള്ളിൽ ഒളിപ്പിച്ച് കടത്തുന്നതാണ് പുതിയ രീതി. ഇത്തരത്തിൽ 29 പവൻ സ്വർണം കടത്താൻ ശ്രമിച്ച കാസർകോട് പെരുമ്പള വലിയമൂല സ്വദേശി അബ്ദുൽ അഫ്സൽ എന്ന ഇരുപത്തിനാലുകാരനെ കരിപ്പൂർ പൊലീസാണ് അറസ്റ്റുചെയ്തത്. എട്ടുകഷണങ്ങളാക്കി നാവിനടിയിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

ഷാർജയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ഇയാൾ മാസ്ക് ധരിച്ച് ഒന്നുമറിയാത്തപോലെ കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങി. ഇയാളെ ജില്ലാപൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.ഇയാൾക്കൊപ്പം സ്വർണവുമായി എത്തിയ മറ്റ് രണ്ട് യാത്രക്കാരെയും പിടികൂടിയിട്ടുണ്ട്. ഇതിൽ ഒരാളെ കസ്റ്റംസും മറ്റൊരാളെ പൊലീസുമാണ് പിടികൂടിയത്.

ഷാർജയിൽ നിന്നെത്തിയ കോഴികോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷ ഷൂസിനുള്ളിൽ 214 ഗ്രാം സ്വർണ മിശ്രിതമാണ് ഒളിപ്പിച്ചത്. വിമാനത്താവളത്തിനു പുറത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ആദ്യഘട്ട ചോദ്യംചെയ്യലിൽ കുറ്റം സമ്മതിക്കാൻ ഇയാൾ തയ്യാറായില്ലെങ്കിലും തുടർന്ന് നടത്തിയ ദേഹപരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.


Share our post

Breaking News

വയനാട് പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊന്നു

Published

on

Share our post

കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളെ കുത്തിക്കൊലപ്പെടുത്തി.പുൽപള്ളി എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്. രഞ്ജിത്ത്, അഖിൽ എന്നിവരാണ് റിയാസിനെ കൊലപ്പെടുത്തിയത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. കോൺട്രാക്ടറായ രഞ്ജിത്തിന് ഒപ്പം ജോലി ചെയ്തിരുന്ന ആളായിരുന്നു റിയാസ്. ഇവർ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ അവസാനിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ റിയാസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.


Share our post
Continue Reading

Breaking News

ഇനി തോന്നുംപടി പണം വാങ്ങാനാവില്ല; ആംബുലൻസുകള്‍ക്ക് വാടക നിരക്ക് നിശ്ചയിച്ചു

Published

on

Share our post

സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകള്‍ക്ക് വാടക നിശ്ചയിച്ച്‌ സർക്കാർ ഉത്തരവിറക്കി. ഓരോ ആംബുലൻസിനെയും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച്‌ 600 മുതല്‍ 2500 രൂപ വരെയാണ് വാടകയും വെയ്റ്റിങ് ചാർജും നിശ്ചയിച്ചത്.നോണ്‍ എസി ഒമ്നി ആംബുലൻസുകള്‍ക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നല്‍കണം. ഓക്സിജൻ ആവശ്യമായി വന്നാല്‍ അതിന് 200 രൂപ അധികം നല്‍കണം. ഓരോ മണിക്കൂരിനും 150 രൂപയാണ് വെയ്റ്റിങ് ചാർജ്. എസിയുള്ള ഒമ്നി ആംബുലൻസിന് 800 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് കിലോമീറ്ററിന് 25 രൂപ നിരക്കില്‍ നല്‍കണം. ഓക്സിജൻ സപ്പോർട്ടിന് 200 രൂപയും വെയ്റ്റിങ് ചാർജ് മണിക്കൂറിന് 150 രൂപയും നിശ്ചയിച്ചു.

നോണ്‍ എസി ട്രാവലർ ആംബുലൻസിന് ആയിരം രൂപയാണ് ആദ്യ 20 കിലോമീറ്ററിലെ വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം നല്‍കണം. വെയ്റ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയാണ്. എസിയുള്ള ട്രാവലർ ആംബുലൻസിന് 1500 രൂപയാണ് 20 കിലോമീറ്റർ വരെയുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 40 രൂപ വീതം നല്‍കണം. 200 രൂപയാണ് ഓരോ മണിക്കൂറിനും നല്‍കേണ്ട വെയ്റ്റിങ് ചാർജ്.ഐസിയു സൗകര്യവും പരിശീലനം ലഭിച്ച ടെക്നീഷ്യൻസ് പ്രവർത്തിക്കുന്നതുമായ ഡി ലെവല്‍ ആംബുലൻസുകള്‍ക്ക് 2500 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് ഓരോ കിലോമീറ്ററിനും 50 രൂപ വീതം നല്‍കണം. 350 രൂപയാണ് ഈ ആംബുലൻസിന് മണിക്കൂർ അടിസ്ഥാനത്തിലുള്ള വെയ്റ്റിങ് ചാർജ്.

കാൻസർ രോഗികളെയും 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയും കൊണ്ടുപോകുമ്ബോള്‍ കിലോമീറ്ററിന് 2 രൂപ വീതം വാടകയില്‍ ഇളവ് അനുമതിക്കണം. ബിപിഎല്‍ വിഭാഗക്കാരായ രോഗികളുമായി പോകുമ്ബോള്‍ ഡി ലെവല്‍ ഐസിയു ആംബുലൻസുകളുടെ വാടക നിരക്കില്‍ 20 ശതമാനം തുക കുറച്ചേ ഈടാക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റിക്ക് ഉത്തരവ് നടപ്പാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം പുതിയ വാടക നിരക്ക് ആംബുലൻസുകളില്‍ പ്രദർശിപ്പിക്കും.


Share our post
Continue Reading

Breaking News

വ​യ​നാ​ട്ടി​ൽ യു​.ഡി.​എ​ഫ് ഹ​ർ​ത്താ​ൽ തു​ട​ങ്ങി;അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഒ​ഴി​വാ​ക്കി

Published

on

Share our post

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് വ​യ​നാ​ട്ടി​ൽ പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ തു​ട​ങ്ങി.അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഹ​ർ​ത്താ​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച് യു.​ഡി​.എ​ഫി​ന്‍റെ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ഇ​ന്ന് ന​ട​ക്കും.സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നാ​ണ് സ്വ​കാ​ര്യ ബ​സ് ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ തീ​രു​മാ​നം.പാ​ൽ, പ​രീ​ക്ഷ, പ​ത്രം, വി​വാ​ഹം, ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള യാ​ത്ര​ക​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി.അ​തേ​സ​മ​യം, രാ​വി​ലെ ബ​ത്തേ​രി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ സ​ർ​വീ​സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്.


Share our post
Continue Reading

Trending

error: Content is protected !!