മദ്രസ വിദ്യാർഥിയെ പീഡിപ്പിച്ചു; ലീഗ് പ്രവർത്തകനെതിരെ പോക്സോ കേസ്

നീലേശ്വരം : മദ്രസ വിദ്യാർഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മുസ്ലിം ലീഗ് പ്രവർത്തകനെതിരെ നീലേശ്വരം പൊലീസ് പോക്സോ കുറ്റംചുമത്തി കേസെടുത്തു. തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന മലപ്പുറം സ്വദേശി ഇസ്മായിൽ കബർദാറാണ് (60) പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്.
മൊബൈൽ ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാണിച്ചായിരുന്നു പീഡനം. ഒക്ടോബർ 30, 31 നവംബർ 1,2 തീയതികളിലായാണ് കേസിനാസ്‌പദമായ സംഭവം. കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ വിവരമറിച്ചതിനെ തുടർന്ന് നീലേശ്വരം പൊലീസ് കേസെടുത്തു. ലീഗിന്റെ സജീവ പ്രവർത്തകനും പ്രാദേശിക ഘടകം നേതാവുമായ ഇയാൾ തൈക്കടപ്പുറത്ത് സ്വന്തം ചെലവിൽ മുഖ്യമന്ത്രിക്കെതിരെ ഫ്ലക്സ് സ്ഥാപിച്ചിരുന്നു. മലപ്പുറം സ്വദേശിയായ പ്രതിയുടെ ഭാര്യ വീട് തൈക്കടപ്പുറത്താണ്.