Breaking News
ആയഞ്ചേരി വല്യശമാൻ നാടകം വീണ്ടും അരങ്ങിലെത്തിക്കാൻ യുവകലാസാഹിതി

കണ്ണൂർ: കേരളത്തിലെ സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിൽ കൃത്യമായ നിലപാടുകളിലൂടെയും ശ്രദ്ധേയമായ രചനകളിലൂടെയും വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്ന ഡോ.ടി. പി. സുകുമാരൻ മാസ്റ്റർ രചിച്ച ‘ആയഞ്ചേരി വല്യശമാൻ’ നാടകം യുവകലാസാഹിതി ജില്ലാ കമ്മിറ്റി വീണ്ടും അരങ്ങിലേക്ക് എത്തിക്കും.തിങ്കളാഴ്ച വൈകീട്ട് ആറു മണിക്ക് കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിലാണ് നാടകാവതരണം .
ടി .പവിത്രനാണ് നാടക സംവിധാനം നിർവഹിക്കുന്നത് .33 വർഷങ്ങൾക്ക് ശേഷമാണ് നാടകം വീണ്ടും അരങ്ങിലെത്തുന്നതെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ.പി .സന്തോഷ്‌കുമാർ എം.പി പറഞ്ഞു .മികച്ച അധ്യാപകൻ, എഴുത്തുകാരൻ എന്ന നിലയിലും നാടകം, നിരൂപണം, പരിസ്ഥിതി, സംഗീതം തുടങ്ങിയ രംഗങ്ങളിലും തൻ്റേതായ ഇടം സൃഷ്ടിച്ചിരുന്ന ടി.പി.സുകുമാരൻ യുവകലാസാഹിതിയുടെ മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്നു.
വെള്ളരിനാടകം എന്ന് വിശേഷിപ്പിച്ച് സുകുമാരൻ മാസ്റ്റർ എഴുതിയ ആയഞ്ചേരി വല്യശമാൻ മലബാറിലെ നാടൻ കലകളുടെയും നാട്ടു സംസ്കൃതിയുടെയും ജനകീയ പൈതൃകത്തെ ഉൾക്കൊണ്ടവയായിരുന്നു.നാടകം വീണ്ടും അവതരിപ്പിക്കുന്നത് ടി.പി.സുകുമാരൻ മാസ്റ്റർക്കുള്ള സ്മരണാഞ്ജലി കൂടിയാണ്. അന്ന് ഇതേ നാടകത്തിൽ അഭിനയിച്ച പല പ്രമുഖരായ കലാകാരന്മാരും വീണ്ടും അരങ്ങിലെത്തുന്നുണ്ട്.
യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ പുനരവതരണത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എം.സതീശൻ ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ‘ആയഞ്ചേരി വല്യശമാൻ ‘ പരമാവധി വേദികളിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് യുവകലാസാഹിതി ജില്ലാ കമ്മിറ്റി.
Breaking News
ശ്രീകണ്ഠപുരത്ത് ട്രാവലർ കത്തി നശിച്ചു


ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ട്രാവലർ കത്തി നശിച്ചു. ശ്രീകണ്ഠപുരം പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ 3.30നാണ് സംഭവം.നടുവിൽ സ്വദേശിയായ ദീപേഷിന്റെ ഉടമസ്‌ഥതയിലുള്ള ട്രാവലറാണ് കത്തി നശിച്ചത്. സമീപത്ത് മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണച്ചു. ആളപായമില്ല.
Breaking News
താമരശ്ശേരിയിൽ ജേഷ്ഠൻ അനുജൻ്റെ തലക്ക് വെട്ടി


കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപിച്ചു. ചമൽ അംബേദ്കർ കോളനിയിലെ അഭിനന്ദിനാണ് വെട്ടേറ്റത്. സഹോദരൻ അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർജുൻ ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു.ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. വീട്ടുകാർ പിടിച്ചുവെച്ചതിനെ തുടർന്നാണ് അഭിനന്ദിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. അഭിനന്ദിന്റെ നില ഗുരുതരമല്ല.
Breaking News
ഷഹബാസ് കൊലക്കേസ്: വിദ്യാർഥികളെ പരീക്ഷ എഴുതിപ്പിക്കുന്നതിൽ സംഘർഷം


കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർഥികളെ പരീക്ഷ എഴുതിപ്പിക്കുന്നതിൽ സംഘർഷം. വിദ്യാർഥികൾ പരീക്ഷ എഴുതുന്ന വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിനു മുന്നിലാണ് വിവിധ സംഘടനകളുടെ പ്രതിഷേധം.കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വെള്ളിമാട്‌കുന്നിലെ ഒബ്‌സർവേഷൻ ഹോമിലേക്ക് പരീക്ഷ കേന്ദ്രം മാറ്റിയത്. സ്‌കൂൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് പരീക്ഷാഭവൻ സെക്രട്ടറിക്ക് പൊലീസ് കത്ത് നൽകുകയായിരുന്നു. വിദ്യാർഥികൾ അതേ സ്‌കൂളിൽ പരീക്ഷയെഴുതുന്നത് സംഘർഷ സാധ്യതയുണ്ടാക്കുമെന്ന് കത്തിൽ പറഞ്ഞിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്