Connect with us

Breaking News

യുകെയിലേക്ക് പറക്കാൻ ആരോഗ്യപ്രവർത്തകർ ; തുടക്കത്തിൽ 1500 പേർക്ക്‌ അവസരം ; റിക്രൂട്ട്‌മെന്റ്‌ 21ന്‌ തുടങ്ങും

Published

on

Share our post

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യു.കെ സന്ദർശനവേളയിൽ ഒപ്പുവച്ച ധാരണപത്രം പ്രകാരമുള്ള നിയമന നടപടികൾക്ക്‌ തുടക്കമാകുന്നു. ആദ്യഘട്ടത്തിൽ 400 ഡോക്ടമാർ ഉൾപ്പെടെ ആയിരത്തഞ്ഞൂറോളം പേർക്ക്‌ യുകെയിൽ അവസരം ലഭിക്കും. ഡോക്ടർമാർ, സ്‌പെഷ്യാലിറ്റികളിലേക്ക്‌ നഴ്‌സുമാർ, സീനിയർ കെയറർ, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫർ, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സോഷ്യൽ വർക്കർ എന്നീ മേഖലകളിലാണ്‌ തൊഴിലവസരം.

ഇതിന്‌ നോർക്ക റൂട്ട്‌സ്‌ സംഘടിപ്പിക്കുന്ന ആദ്യഘട്ട ‘യുകെ കരിയർ ഫെയർ’ റിക്രൂട്ട്‌മെന്റ്‌ മേള 21 മുതൽ 25 വരെ എറണാകുളം താജ് ഗെയ്റ്റ്‌വേ ഹോട്ടലിൽ നടക്കും.നോർക്ക റൂട്ട്‌സും യുകെയിൽ നാഷണൽ ഹെൽത്ത്‌ സർവീസ്‌ സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ ആൻഡ്‌ നോർത്ത്‌ യോർക്‌ഷെയർ ഹെൽത്ത്‌ ആൻഡ്‌ കെയർ പാർട്‌ണർഷിപ്‌, മാനസികാരോഗ്യ സേവനങ്ങൾ പ്രദാനംചെയ്യുന്ന നാവിഗോ എന്നിവരുമായാണ്‌ ധാരണപത്രം ഒപ്പിട്ടത്‌.

ഒഴിവുകൾ, തൊഴിൽപരിചയം, ഇംഗ്ലീഷ് ഭാഷാനിലവാരം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ നോർക്ക വെബ്‌സൈറ്റിൽ. 15-ന് മുമ്പ്‌ അപേക്ഷിക്കണം.സീനിയർ കെയറർക്ക്‌ അപേക്ഷിക്കുന്ന ബിഎസ്‌സി/ എംഎസ്‌സി നഴ്സുമാർക്ക് ഐ.ഇ.എൽ.ടി.എസ്‌/ ഒ.ഇ.ടി യോഗ്യതയില്ലെങ്കിലും യുകെ നാറിക്‌ (എൻഎആർഐസി) സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ റിക്രൂട്ട്മെന്റ് നേടാം.

ഡോക്ടർമാർക്ക് പ്ലാബ് (പിഎൽഎബി) യോഗ്യതയില്ലെങ്കിലും ഉപാധികളോടെ നിയമനം ലഭിക്കും. ഇംഗ്ലീഷ് ഭാഷാപരിചയം വ്യക്തമാക്കുന്ന സിഇഎഫ്‌ആർ ലെവൽ ബി2, സി1, സി2 എന്നിവ അനിവാര്യമാണ്. സീനിയർ കെയറർ ഒഴികെയുള്ളവർക്ക് ഐഇഎൽടിഎസ്‌/ ഒഇടി യോഗ്യത നേടാൻ നാലുമാസം സാവകാശം ലഭിക്കും. നിയമന നടപടികൾ യുകെയിലെ റിക്രൂട്ട്‌മെന്റ് പ്രതിനിധികളുടെ മേൽനോട്ടത്തിലാണ്‌.

അപേക്ഷിക്കേണ്ടത്‌ ഇങ്ങനെ
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് DWMS CONNECT (ഡിജിറ്റൽ വർക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) ആപ്‌ ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം. റഫറൽ കോഡായി NORKA എന്നും ചേർക്കണം. ഇതിനുശേഷം ആപ്പിലെ NORKA CAREERS FAYRE PHASE 1 ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. https://knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റു വഴിയും പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാം. വിവരങ്ങൾക്ക്: www.norkaroots.org, 1800 425 3939 (ടോൾഫ്രീ നമ്പർ), വിദേശത്തുള്ളവർക്ക് +91-8802012345 എന്ന നമ്പരിലും ബന്ധപ്പെടാം.


Share our post

Breaking News

കാട്ടുപന്നിയുടെ ആക്രമണം, കണ്ണൂരില്‍ കര്‍ഷകന് ദാരുണാന്ത്യം

Published

on

Share our post

തലശ്ശേരി: കണ്ണൂര്‍ പാനൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ടു. വള്ള്യായി സ്വദേശി ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം.ഞായറാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തില്‍ നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. ദേഹത്താകമാനം മുറിവേറ്റതിനെ തുടര്‍ന്ന് ശ്രീധരനെ ആസ്പത്രിയിലേക്ക് എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ഇന്ധിരഗാന്ധി ആസ്പത്രിയിലേക്ക് മാറ്റി.ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലയാണ് പാനൂര്‍. വ്യവസായ സ്ഥാപനങ്ങളും കൃഷിയിടങ്ങളുമുള്ള സ്ഥലത്താണ് ഇപ്പോള്‍ വന്യജീവിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇവിടെ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു.2025-ല്‍ ഇതുവരെ വന്യജീവി ആക്രമണത്തില്‍ 15 പേര്‍ക്ക് ജീവന്‍ നഷ്ടമായാതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടായുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ആറളം മേഖലയിലാണ് ഏറ്റവും ഒടുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായത്.


Share our post
Continue Reading

Breaking News

താമരശ്ശേരി കൊലപാതകം; അഞ്ച് വിദ്യാർത്ഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി

Published

on

Share our post

കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്റെ മരണത്തിൽ പ്രതികളായ അഞ്ച് വിദ്യാർഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി. ഒബ്സർവേഷൻ റൂമിലേക്കാണ് മാറ്റിയത്. ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് നടപടി. ഷഹബാസിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയർപേഴ്‌സണോടും ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലൻസും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും മനോജ് കുമാർ പറഞ്ഞു. താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ട്യൂഷൻ ക്ലാസിലെ ഫെയർവെൽ പാർട്ടിക്കിടെ മൈക്ക് ഓഫ് ആയതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കരാട്ടെ പരിശീലിക്കുന്നവർ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികൾ ഷഹബാസിനെ മർദിച്ചത്.


Share our post
Continue Reading

Breaking News

പുല്‍പ്പള്ളിയില്‍ പനി ബാധിച്ച് ആദിവാസി വിദ്യാര്‍ഥിനി മരിച്ചു

Published

on

Share our post

കല്‍പ്പറ്റ: വയനാട്ടില്‍ പനി ബാധിച്ച് ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. പുല്‍പ്പള്ളി കൊട്ടമുരട്ട് ഉന്നതിയിലെ അമ്മിണിയുടെ മകള്‍ മീന (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനിയെ പ്രവേശിപ്പിക്കുകയായിരുന്നു. പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ഥിനിയാണ് മരിച്ച മീന. രണ്ട് മണിക്കൂറിന് ശേഷം കുട്ടി മരണപ്പെടുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ വൈകിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.

കുട്ടി മരിച്ച ഉടനെ ബന്ധുക്കള്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചെങ്കിലും ഇവര്‍ താമസിക്കുന്ന സ്ഥലം കേണിച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണെന്നും അവിടെ വിളിച്ച് പറയാന്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. പിന്നീട് ബന്ധുക്കളില്‍ ചിലര്‍ കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ നേരില്‍ പോയി വിവരം അറിയിച്ചുവെങ്കിലും വൈകിട്ട് ആറുമണി കഴിഞ്ഞാണ് കേണിച്ചിറ സ്റ്റേഷനില്‍ നിന്നും അധികൃതര്‍ എത്തിയതെന്നാണ് ആരോപണം.ആറരയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ച് രാത്രി എട്ട് മണിക്ക് ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി സുല്‍ത്താന്‍ബത്തേരി ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു.


Share our post
Continue Reading

Trending

error: Content is protected !!