Local News
സ്വകാര്യബസില്‍നിന്ന് വിദ്യാര്‍ഥിയെ തള്ളിയിട്ടെന്ന് പരാതി; കണ്ടക്ടര്‍ കസ്റ്റഡിയില്‍

തൃശ്ശൂര്‍: ചാവക്കാട്ട് വിദ്യാര്‍ഥി ബസില്‍ കയറുന്നതിനിടെ കണ്ടക്ടര്‍ വലിച്ച് താഴെയിട്ടതായി പരാതി. വിദ്യാര്‍ഥിയുടെ കൈയ്ക്ക് സാരമായി പരിക്കേറ്റു. ചാവക്കാട് ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ചാവക്കാട് -പൊന്നാനി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ഹഫീന’ ബസിന്റെ കണ്ടക്ടര്‍ ഉമ്മറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും കുട്ടിയുടെ പരിക്കുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം പരിശോധിച്ചതായും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. സ്‌കൂളില്‍നിന്ന് തിരികെ വീട്ടിലേക്ക് പോകാന്‍ ബസ് കയറിയപ്പോള്‍ കണ്ടക്ടര്‍ തള്ളിയിട്ടതായാണ് കുട്ടി പരാതിപ്പെട്ടത്. ഇതോടെ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലാക്കി. ശനിയാഴ്ച രാവിലെയാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെടുന്നത്.
THALASSERRY
പാരമ്പര്യേതര ട്രസ്റ്റി നിയമനം


തലശ്ശേരി: തലശ്ശേരി താലൂക്കിലെ കണ്ണവം വില്ലേജില്‍പ്പെട്ട തൊടീക്കളം ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും പൂരിപ്പിച്ച അപേക്ഷകള്‍ ക്ഷണിച്ചു.നിര്‍ദ്ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് ആറിന് വൈകിട്ട് അഞ്ചിന് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും, മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. വെബ്സൈറ്റ് www.malabardevaswom.kerala.gov.in ലഭിക്കും. ഫോണ്‍- 0490 2321818.
KOOTHUPARAMBA
മട്ടുപ്പാവിലെ കൃഷിയുമായി കുട്ടിക്കർഷകൻ


കൂത്തുപറമ്പ്:മട്ടുപ്പാവിലെ കൃഷിയുമായി മുന്നേറുകയാണ് ഈ കുട്ടിക്കർഷകൻ പഠനത്തോടൊപ്പം കാർഷികമേഖലയിലും നിറഞ്ഞുനിൽക്കുകയാണ് ആയിത്തറ നെല്ലിയത്തുകുന്ന് വീട്ടിൽ ആദിദീയൻ. വീടിന്റെ മട്ടുപ്പാവിൽ ചട്ടികളിലും ഗ്രോബാഗിലുമായി ഏഴിനം പച്ചക്കറികളാണ് പതിമൂന്നുകാരൻ നട്ടത്. ഇപ്പോൾ വിളവെടുപ്പ് തുടങ്ങി. ആയിത്തറ മമ്പറം ഗവ. എച്ച്എസ്എസിലെ എട്ടാംക്ലാസുകാരൻ സ്കൂൾസമയശേഷവും അവധി ദിവസങ്ങളിലുമാണ് കൃഷിക്കിറങ്ങുന്നത്. മുതിർന്നവരുടെ അഭിപ്രായ നിർദേശങ്ങൾ സ്വീകരിച്ചശേഷം കൃഷിയിറക്കലും പരിപാലനവും. മാങ്ങാട്ടിടം പഞ്ചായത്ത് കൃഷിഭവന്റെ കൃഷിസമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് ടെറസിലെ കൃഷി തുടങ്ങിയത്. തക്കാളി, മുളക്, വഴുതന, പൊട്ടിക്ക, പാവയ്ക്ക, വെണ്ട, പയർ തുടങ്ങിയവ സമൃദ്ധമായി വളർന്നു. 125 ചട്ടികളിലെയും ഗ്രോബാഗിലെയും പച്ചക്കറികൾക്ക് പുറമെ 100 ഗ്രോബാഗിൽ കറ്റാർവാഴയുമുണ്ട്. പൂർണമായും ജൈവകൃഷിയാണ്. കടലപ്പിണ്ണാക്ക്, ചാണകം, എല്ലുപൊടി, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയ വളങ്ങളും ഹരിത കഷായം, ഫിഷ് അമിനോ, പുകയില കഷായം തുടങ്ങിയ ജൈവകീടനാശിനികളും ഉപയോഗിക്കുന്നു. അച്ഛൻ ബൈജുവും അമ്മ സുജയും സഹായവും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
KELAKAM
അടക്കാത്തോട് ഇനി സമ്പൂർണ ശുചിത്വം വാർഡ്


കേളകം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേളകം പഞ്ചായത്തിലെ വാർഡുകൾ “സമ്പൂർണ ശുചിത്വ വാർഡ്” പ്രഖ്യാപനങ്ങൾ തുടങ്ങി. അടക്കാത്തോട് വാർഡ് സമ്പൂർണ ശുചിത്വമായി പ്രഖ്യാപിച്ചു.സാംസ്കാരിക കേന്ദ്രത്തിൽ സാഹിത്യകാരി അമൃത കേളകം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ് അധ്യക്ഷയായി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി ആർ രാജശേഖരൻ റിപ്പോർട്ടും, ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതിയും അവതരിപ്പിച്ചു. ഒക്ടോബർ 2 ന് ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി വാർഡിലെ കുടുബശ്രീ അയൽക്കൂട്ടം, അംഗനവാടി, സ്ഥാപനങ്ങൾ ഉൾപ്പെടെ ഹരിതമായി പ്രഖ്യാപിച്ചിരുന്നു. പാതയോരങ്ങളും തോടുകളും ശുചീകരിക്കുകയും ബോധവൽക്കരണ ബോർഡ് സ്ഥാപിക്കുകയും ചെയ്ത ശേഷമാണ് സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തിയത്. ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി ജോൺസൺ, സ്ഥിര സമിതി അധ്യക്ഷന്മാരായ ടോമി പുളിക്കകണ്ടം, സജീവൻ പാലുമ്മി, പഞ്ചായത്തംഗങ്ങളായ ഷാന്റി സജി, ബിനു മാനുവൽ, ശുചിത്വ കൺവീനർ ഇ എസ് സത്യൻ തുടങ്ങിയവർ സംസാരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്