കുടിവെള്ള പൈപ്പ് കുഴിച്ചിടാന്‍ ഇറങ്ങിയ യുവാവ് മണ്ണിനടിയില്‍പ്പെട്ട് മരിച്ചു

പാലക്കാട്: അട്ടപ്പാടി താവളത്ത് മണ്ണിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. പുതുശ്ശേരി പാറക്കളം സ്വദേശി സന്ദീപാണ് (34) മരിച്ചത്. കുടിവെള്ളത്തിനായി പൈപ്പ് കുഴിച്ചിടാൻ ഇറങ്ങിയ ചാലിലാണ് യുവാവ് കുടുങ്ങിയത്. അരമണിക്കൂറിനുള്ളിൽ സന്ദീപിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഉടൻ തന്നെ സന്ദീപിനെ അഗളിയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.