കെ. സ്റ്റോർ: 5 കിലോ ഗ്യാസിന്റെ വിപണനത്തിന് ഐ.ഒ.സിയുമായി കരാർ

Share our post

തിരുവനന്തപുരം: കെ.സ്റ്റോർ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത റേഷൻകടകൾ വഴിയുള്ള ഐ.ഒ.സിയുടെ 5 കിലോ ചോട്ടു ഗ്യാസിന്റെ വിപണനത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി.ആർ. അനിലിന്റെ സാന്നിദ്ധ്യത്തിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണർ ഡോ. ഡി. സജിത്ത് ബാബുവും ഐ.ഒ.സി ചീഫ് ജനറൽ മാനേജർ ആർ. രാജേന്ദ്രനുമാണ് ഒപ്പ് വച്ചത്.

റേഷൻ കടകളെ വൈവിദ്ധ്യവത്കരിക്കുന്നതിനുള്ള കെ.സ്റ്റോർ പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലായി 72 റേഷൻകടകളെ തിരഞ്ഞെടുത്തു. കെ.സ്റ്റോർ പദ്ധതിയുടെ ഭാഗമായി ചോട്ടു ഗ്യാസിന്റെ വിപണനം, മിൽമയുടെ കാലാവധി കൂടിയ ഉത്പന്നങ്ങളുടെ വിപണനം, കോമൺ സർവീസ് സെന്റർ വഴിയുള്ള സേവനം എന്നിവയാണ് ആദ്യഘട്ടത്തിലുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!