Connect with us

Breaking News

‘രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങിയിട്ടില്ല’; സ്പീക്കറുടെ സഹോദരന്റെ അനധികൃത നിർമാണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് മേയർ

Published

on

Share our post

കോഴിക്കോട്: സ്പീക്കർ എ .എൻ. ഷംസീറിന്റെ സഹോദരൻ എ .എൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം അനധികൃതമായി നിർമാണം നടത്തിയ സംഭവത്തിൽ രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങി നിലപാട് എടുത്തിട്ടില്ലെന്ന് കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്. അനധികൃത നിർമാണമെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും ഈ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും സി.പി.എം മേയർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് സൗത്ത് ബീച്ചിൽ തുറമുഖ വകുപ്പിന്റെ കെട്ടിടം പത്ത് വർഷത്തേക്ക് പാട്ടത്തിനെടുത്തതിന്റെ കരാറിൽ ഒത്തുകളിയെന്ന ആരോപണത്തിന് പിന്നാലെ തുറമുഖ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കാനിരിക്കെയാണ് കോർപ്പറേഷൻ നിലപാട് വ്യക്തമാക്കിയത്.നിർമാണം അനധികൃതമാണെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ സ്റ്റോപ്പ് മെമ്മോ പിൻവലിക്കില്ലെന്നും, രാഷ്ട്രീയക്കാരുടെ ബന്ധു ഒരു വിഷയത്തിലുണ്ടെങ്കിൽ അതിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്ന് പറയാനാകില്ലെന്നും മേയർ ബീനാ ഫിലിപ്പ് പറഞ്ഞു. കെട്ടിടത്തിൽ രാജ്യാന്തര ബ്രാൻഡുകൾ വരുന്നത് ടൂറിസത്തെ സഹായിക്കുമെന്നും ഭാവിയിൽ ഗുണകരമാകുമെന്നതിനാൽ നിയന്ത്രണങ്ങൾ നീക്കണമെന്നും പോർട്ട് ഓഫീസർ കോർപ്പറേഷന് കത്തയച്ചിരുന്നു.

എന്നാൽ ചട്ടവിരുദ്ധമായി പണിയുന്ന കെട്ടിടത്തിൽ ഇത്തരം ന്യായീകരണങ്ങൾക്ക് സാദ്ധ്യതയില്ലെന്നാണ് മേയറുടെ നിലപാട്.ടെൻഡർ പോലുമില്ലാതെയാണ് കെട്ടിടം പാട്ടത്തിനു നൽകിയതെന്ന് വിവരാവകാശ രേഖകളിൽ വ്യക്തമാണ്. കരാർ നൽകി ആര് മാസം കഴിഞ്ഞിട്ടും ഇതുവരെ വാടകയും നൽകിയിട്ടില്ല. കോർപറേഷന്റെയോ തീരദേശ പരിപാലന അതോറിറ്റിയുടേയോ അനുമതിയില്ലാതെയാണ് കടൽത്തീരത്ത് കെ. കെ. പ്രദീപ് ആൻഡ് പാർട്ണേഴ്സ് എന്ന സ്ഥാപനം അനധികൃത നിർമാണം നടത്തിയത്.

സ്പീക്കറുടെ സഹോദരൻ ഷാഹിർ, ആർ. പി അമർ, കെ .കെ പ്രദീപ് എന്നിവരാണ് സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണർമാർ.പോർട്ട് ഓഫീസർ കെ അശ്വിനി പ്രതാപുമായി ജനുവരിയിൽ ഒപ്പിട്ട കരാർ രേഖകളിൽ ഷാഹിറും കക്ഷിയാണ്. തുറമുഖ വകുപ്പിന്റെ ‘സീമാൻ ഷെഡ്’ കെട്ടിടവും 15 സെന്റ് സ്ഥലവുമാണ് പാട്ടത്തിനു നൽകിയത്. പ്രതിമാസം 45,000 രൂപയാണ് വാടക. എന്നാൽ രണ്ട് ലക്ഷം രൂപ വരെ വാടക ലഭിക്കുന്ന പ്രദേശമാണിത്. പ്രദീപ് നേരത്തേ ഈ കെട്ടിടം പാട്ടത്തിനെടുത്തതാണെന്നും അതുകൊണ്ടാണ് വീണ്ടും നൽകിയതെന്നുമാണ് തുറമുഖ വകുപ്പിന്റെ വിശദീകരണം. മൂന്ന് കോടിയോളം രൂപയുടെ നിക്ഷേപം സ്ഥാപനം ഇവിടെ നടത്തി. പത്ത് വർഷം കഴിഞ്ഞാൽ അത് പോർട്ടിന് മുതൽക്കൂട്ടാകുമെന്നാണ് തുറമുഖവകുപ്പിന്റെ വിശദീകരണം


Share our post

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Breaking News

സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

തളിപ്പറമ്പ്: സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിമരിച്ചു.എളമ്പേരംപാറ കിന്‍ഫ്രയിലെ മെറ്റ് എഞ്ചിനീയറിംഗ് ആന്റ് മെറ്റല്‍ വര്‍ക്‌സ് എന്ന സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ കൊല്ലം കിളികൊല്ലൂര്‍ പുന്തലത്താഴം 63, സഹൃദയാനഗറിലെ ലക്ഷ്മി മന്ദിരത്തില്‍ കെ.എസ് വിജയകുമാര്‍ (60) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴോടെയാണ് ഇയാളെ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

വയനാട് മാനന്തവാടി കമ്പമല കത്തുന്നു, മലയുടെ ഒരു ഭാഗം കത്തിയമർന്നു; തീ പരിസരപ്രദേശങ്ങളിലേക്ക് പടരുന്നു

Published

on

Share our post

വയനാട് : മാനന്തവാടി പിലാക്കാവ് കമ്പമല കത്തുന്നു. കാട്ടുതീ പടർന്ന് മലയുടെ ഒരു ഭാഗം കത്തിയമർന്നു. തീ പരിസരപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. മലയുടെ ഒരുഭാ​ഗം കത്തിനശിച്ചു. വനംവകുപ്പ് സ്ഥലത്തെത്തി, തീയണയ്ക്കാൻ ശ്രമം ആരംഭിച്ചു. കാട്ടുതീ കൂടുതൽ വ്യാപിക്കുന്നു. ഒരു മലയിൽ നിന്നും മറ്റൊരു മലയിലേക്ക് തീ വ്യാപിക്കുന്നു. തീ കത്തുന്ന സ്ഥലങ്ങൾക്ക് സമീപം ജനവാസ മേഖലയാണ്.‘ചൂട് കൂടുന്നതിനാലാണ് തീ വ്യാപിക്കുന്നത്. ഒരു മലയിൽ നിന്ന് മറ്റൊരു മലയിലേക്ക് തീ പടരുന്നു. അടുത്തതൊന്നും നിൽക്കാൻ പറ്റാത്ത സാഹചര്യമാണ്. വനം വകുപ്പിന്റെ രണ്ടു വാഹനങ്ങൾ എത്തിയിട്ടുണ്ട്. തീ അണയ്ക്കാൻ ശ്രമം ആരംഭിച്ചു. ആളുകൾ താമസിക്കുന്ന സ്ഥലമായതിനാൽ കൂടുതൽ ആശങ്കയിലാണെന്നും’ പ്രദേശവാസി ശരത്ത് പറഞ്ഞു.കൂടുതൽ തീ വ്യാപിക്കാതിരിക്കാനുള്ള ശ്രമം നടത്തുകയാണ് വേണ്ടത്. ഒരു മലയിൽ നിന്നും മറ്റൊരു മേഖലയിലേക്ക് തീ പടരുന്നു എന്നത് ആശങ്കയാണ്. കൂടുതലും തേയില തോട്ടങ്ങളാണ്. പ്രദേശ വാസികളുടെ ആശങ്ക ഉടൻ പരിഹരിക്കുമെന്നാണ് കരുതുന്നതെന്ന് ശരത്ത് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!