Connect with us

Breaking News

സത്യം, ഈ ഗ്രന്ഥശാല അടയ്‌ക്കാറില്ല

Published

on

Share our post

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിലെ മലയാളം ഓപ്പൺ ലൈബ്രറിയ്‌ക്ക്‌ മറ്റെങ്ങുമില്ലാത്ത പ്രത്യേകതയുണ്ട്. പേരുപോലെ തുറന്ന്‌, വിശാലമാണിത്‌. ലൈബ്രേറിയനില്ലാത്ത, ആർക്കും ഏത് സമയത്തും വന്ന്‌ പുസ്‌തകമെടുക്കാവുന്ന ഗ്രന്ഥശാല. പയ്യന്നൂരിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ റിട്ട. മലയാളം വിഭാഗം മേധാവി ഡോ . കുമാരൻ വയലേരിയുടെ നേതൃത്വത്തിൽ ജനുവരിയിലാണ്‌ ഗ്രന്ഥശാലയുടെ പ്രവർത്തനം തുടങ്ങിയത്‌.

ഒരു വർഷം തികയുമ്പോൾ നാടിന്റെയും പുസ്‌തകപ്രേമികളുടെയും പ്രിയപ്പെട്ട ഇടമായി ഓപ്പൺ ലൈബ്രറി മാറി.
ലൈബ്രറിയിലെ 1500 ഓളം പുസ്തകങ്ങളിൽ കൂടുതലും പഠന ആവശ്യങ്ങൾക്കുള്ളതാണ്. കോഴിക്കോട് നിന്നുൾപ്പെടെ വിദ്യാർഥികൾ ചിറ്റാരിപ്പറമ്പിലെത്തി പഠനത്തിനാവശ്യമായ പുസ്തകങ്ങൾ ശേഖരിക്കാറുണ്ട്. ഒരു സമയം എത്ര പുസ്തകങ്ങൾ വേണമെങ്കിലും എടുക്കാം. പുസ്തകങ്ങൾക്ക് അടുത്തായി വച്ച രജിസ്റ്ററിൽ പേരെഴുതി ചേർക്കണമെന്നാണ് നിബന്ധന. അമ്പതിൽപ്പരം ആളുകൾ നിത്യേന ഗ്രന്ഥശാലയിൽ എത്താറുണ്ട്.

കൂടുതലും വിദ്യാർഥികളാണ്. വായന പ്രോത്സാഹിപ്പിക്കുക എന്നതിനൊപ്പം സാംസ്‌കാരിക പ്രവർത്തനങ്ങളും ഈ “ഓപ്പൺ ലൈബ്രറി’ ലക്ഷ്യമിടുന്നു.ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ കൂടുതലും സംഭാവന ലഭിച്ചതാണ്. ഓപ്പൺ ലൈബ്രറിയുടെ ലക്ഷ്യം മനസിലാക്കി ചിലർ പുസ്തകമായും തുകയായും സഹായം നൽകാറുണ്ട്. നിർമലഗിരി കോളേജിൽ ഫോക് ലോർ സെമിനാർ, ചിറ്റാരിപ്പറമ്പിൽ ഓട്ടൻ തുള്ളൽ തുടങ്ങി വിവിധ സാംസ്കാരികപരിപാടികളും ലൈബ്രറി സംഘടിപ്പിച്ചിട്ടുണ്ട്‌. ഓപ്പൺ ലൈബ്രറി പബ്ലിക്കേഷൻ എന്ന ബാനറിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും ഒരുങ്ങുകയാണ്‌. രതീശൻ മള്ളന്നൂരിന്റെ “നോവിന്റെ ചിത’ എന്ന കവിതാ സമാഹാരമാണ് ആദ്യം പ്രസിദ്ധീകരിക്കുന്നത്. എം ഉത്തമനാണ് ഗ്രന്ഥശാലാ സെക്രട്ടറി. കെ വി ധർമരാജൻ പിആർഒയും സതീശൻ ട്രഷററുമായുള്ള കമ്മിറ്റിക്കാണ്‌ ഗ്രന്ഥശാലയുടെ നടത്തിപ്പ് ചുമതല.


Share our post

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Breaking News

സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

തളിപ്പറമ്പ്: സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിമരിച്ചു.എളമ്പേരംപാറ കിന്‍ഫ്രയിലെ മെറ്റ് എഞ്ചിനീയറിംഗ് ആന്റ് മെറ്റല്‍ വര്‍ക്‌സ് എന്ന സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ കൊല്ലം കിളികൊല്ലൂര്‍ പുന്തലത്താഴം 63, സഹൃദയാനഗറിലെ ലക്ഷ്മി മന്ദിരത്തില്‍ കെ.എസ് വിജയകുമാര്‍ (60) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴോടെയാണ് ഇയാളെ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

വയനാട് മാനന്തവാടി കമ്പമല കത്തുന്നു, മലയുടെ ഒരു ഭാഗം കത്തിയമർന്നു; തീ പരിസരപ്രദേശങ്ങളിലേക്ക് പടരുന്നു

Published

on

Share our post

വയനാട് : മാനന്തവാടി പിലാക്കാവ് കമ്പമല കത്തുന്നു. കാട്ടുതീ പടർന്ന് മലയുടെ ഒരു ഭാഗം കത്തിയമർന്നു. തീ പരിസരപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. മലയുടെ ഒരുഭാ​ഗം കത്തിനശിച്ചു. വനംവകുപ്പ് സ്ഥലത്തെത്തി, തീയണയ്ക്കാൻ ശ്രമം ആരംഭിച്ചു. കാട്ടുതീ കൂടുതൽ വ്യാപിക്കുന്നു. ഒരു മലയിൽ നിന്നും മറ്റൊരു മലയിലേക്ക് തീ വ്യാപിക്കുന്നു. തീ കത്തുന്ന സ്ഥലങ്ങൾക്ക് സമീപം ജനവാസ മേഖലയാണ്.‘ചൂട് കൂടുന്നതിനാലാണ് തീ വ്യാപിക്കുന്നത്. ഒരു മലയിൽ നിന്ന് മറ്റൊരു മലയിലേക്ക് തീ പടരുന്നു. അടുത്തതൊന്നും നിൽക്കാൻ പറ്റാത്ത സാഹചര്യമാണ്. വനം വകുപ്പിന്റെ രണ്ടു വാഹനങ്ങൾ എത്തിയിട്ടുണ്ട്. തീ അണയ്ക്കാൻ ശ്രമം ആരംഭിച്ചു. ആളുകൾ താമസിക്കുന്ന സ്ഥലമായതിനാൽ കൂടുതൽ ആശങ്കയിലാണെന്നും’ പ്രദേശവാസി ശരത്ത് പറഞ്ഞു.കൂടുതൽ തീ വ്യാപിക്കാതിരിക്കാനുള്ള ശ്രമം നടത്തുകയാണ് വേണ്ടത്. ഒരു മലയിൽ നിന്നും മറ്റൊരു മേഖലയിലേക്ക് തീ പടരുന്നു എന്നത് ആശങ്കയാണ്. കൂടുതലും തേയില തോട്ടങ്ങളാണ്. പ്രദേശ വാസികളുടെ ആശങ്ക ഉടൻ പരിഹരിക്കുമെന്നാണ് കരുതുന്നതെന്ന് ശരത്ത് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!