ജിമ്മിജോർജ് സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയ യുവാവിന്റെ ബാഗിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചു
പേരാവൂർ: ജിമ്മിജോർജ് സ്റ്റേഡിയത്തിൽ മാരത്തോണിന്റെ ഭാഗമായി പരിശീലനത്തിനെത്തിയ യുവാവിന്റെ മൊബൈൽ ഫോൺ ബാഗിൽ നിന്നും മോഷ്ടിക്കപ്പെട്ടു.പേരാവൂർ കൊളവംചാലിലെ സി.പി.റാഷിദിന്റെ റെഡ്മി മൊബൈൽ ഫോണാണ് സ്റ്റേഡിയത്തിന് സമീപത്ത് സൂക്ഷിച്ച ബാഗിൽ നിന്ന് അപഹരിച്ചത്.വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.പേരാവൂർ പോലീസിൽ പരാതി നല്കി.