പഴയങ്ങാടി മുട്ടുകണ്ടി പുഴ മണ്ണിട്ട് നികത്തുന്നു; പ്രതിഷേധം ശക്തം

Share our post

പഴയങ്ങാടി: മുട്ടുകണ്ടി പുഴ മണ്ണിട്ട് നികത്തുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. രാത്രിയിൽ മണ്ണിടുന്നത് നാട്ടുകാർ തടഞ്ഞു. പുഴയോരത്ത് നിർമിക്കുന്ന വളളം കളി ഗാലറിക്കായാണ് നിർമാണ പ്രവർത്തനം നടത്തുന്നത്. എന്നാൽ പുഴയിൽ ചരൽ മണ്ണ് ഇട്ട് നികത്തുന്നത് പരിസ്ഥിതിക്കും പുഴയുടെ സന്തുലിതാവസ്ഥയ്ക്കും കടുത്ത ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു.

എന്നാൽ നടപടി ക്രമങ്ങൾ പാലിച്ചാണ് പ്രവൃത്തി എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. മണ്ണിടൽ എന്തിന് രാത്രിയിൽ നടത്തി എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഇത്തരത്തിലുളള പദ്ധതികൾ വരുമ്പോൾ തന്നെ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവൃത്തികൾ ഉണ്ടാകില്ലെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. ഇപ്പോഴത്തെ മണ്ണിടൽ ഈ ഉറപ്പിനെ കാറ്റിൽ പറത്തുന്നു എന്നാണ് നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും വാദം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!