27-ാം മൈൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവെപ്പിച്ച ഉത്തരവ് ഹൈക്കോടതി മൂന്ന് മാസത്തേക്ക് കൂടി നീട്ടിനല്കി

പൂളക്കുറ്റി : കണിച്ചാർ പഞ്ചായത്തിലെ ഇരുപത്തിയേഴാം മൈലിലെ ശ്രീലക്ഷ്മി ക്രഷറിലെ മൈനിംഗ് പ്രവർത്തികൾ നിർത്തിവെപ്പിച്ച ഹൈക്കോടതിയുടെ ഉത്തരവ് മൂന്നുമാസത്തേക്ക് കൂടി നീട്ടി നല്കി.
പരിസരവാസിയായ അറക്കക്കുടി എ.വൈ.ബാബു നൽകിയ പരാതിയിന്മേൽ മൈനിംഗ് പ്രവർത്തികൾ 2022 ഏപ്രിൽ അഞ്ച് മുതൽ നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടിരുന്നു.ഈ ഉത്തരവാണ് ഇപ്പോൾ മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകിയത്.