ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റർ പേരാവൂരിൽ ലഹരി വിരുദ്ധ റാലി നടത്തി

പേരാവൂര്‍: ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റർ പേരാവൂരിൽ ലഹരി വിരുദ്ധ റാലിയും ബോധവത്കരണ സദസും നടത്തി.ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പേരാവൂര്‍ എ.എസ്.ഐ ബാബു തോമസ് ഉദ്ഘാടനം ചെയ്തു. സിവില്‍ എക്സൈസ് ഓഫീസര്‍ പി.എസ് ശിവദാസന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തു.
തുടര്‍ന്ന് പേരാവൂര്‍ ടൗണില്‍ ലഹരി വിരുദ്ധ വിദ്യാര്‍ത്ഥി റാലിയും നടന്നു. പേരാവൂര്‍ സെന്റര്‍ മാനേജര്‍ ആര്‍.കെ സുജിന്‍ അധ്യക്ഷത വഹിച്ചു. അക്കൗണ്ടിങ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് അനില്‍ കുമാര്‍, വൈബ്സ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സിസ്ന എന്നിവര്‍ സംസാരിച്ചു.