കാണാതായയാൾ മൂന്നാം ദിനം തോട്ടിൽ മരിച്ച നിലയിൽ; സമീപം കാട്ടുപന്നിയുടെ ജഡം

എടക്കര : ചുങ്കത്തറ കുന്നത്ത് സ്വദേശി പുളിമൂട്ടിൽ ജോർജ്കുട്ടിയെ (48) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. താമസിക്കുന്ന സ്ഥലത്തുനിന്ന് 5 കിലോമീറ്ററോളം അകലെ എടക്കര മുപ്പിനിപ്പാലത്തിനും പേട്ടക്കുന്ന് വനത്തിനും സമീപം തോട്ടിലാണ് മൃതദേഹം കണ്ടത്. സമീപത്തായി ഒരു കാട്ടുപന്നിയുടെ ജഡവുമുണ്ട്.
ഒന്നാം തീയതി വൈകിട്ട് അഞ്ചിനാണ് ജോർജ്കുട്ടി വീട്ടിൽനിന്നു പോയത്.
ടൗണിൽ പോയി വരട്ടെയെന്നാണ് പറഞ്ഞത്. കാണാതായതിനെ തുടർന്ന് രണ്ടാം തീയതി വൈകീട്ട് വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്നുള്ള തിരച്ചിലിൽ രാവിലെ ആറോടെയാണ് മൃതദേഹം കണ്ടത്.