Connect with us

Breaking News

സ്‌കൂളിലേക്ക് ഒരു സുരക്ഷിതപാത പദ്ധതി ഉദ്ഘാടനം ഇന്ന്

Published

on

Share our post

കേരള റോഡ് സുരക്ഷാ അതോറിറ്റിയും (കെ.ആർ.എസ്.എ) ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രവും (നാറ്റ്പാക്) സംയുക്തമായി അപ്പർ പ്രൈമറിതലം മുതൽ ഹയർ സെക്കന്ററിതലം വരെയുള്ള തിരഞ്ഞെടുത്ത വിദ്യാർഥികൾക്കായി ഏകദിന റോഡ് സുരക്ഷാബോധവൽക്കരണ പരിശീലന പരിപാടി നടത്തുന്നു. കേരളത്തിലെ 14 ജില്ലകളിലായുള്ള തിരഞ്ഞെടുത്ത 100 സ്‌കൂളുകളിലെ വിദ്യാർഥികൾക്കാണു പരിശീലനം.

”സ്‌കൂളിലേക്ക് ഒരു സുരക്ഷിത പാത (Safe Road to School Program – SRS)’ എന്ന പേരിലുള്ള പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (നവംബർ 03) ന് രാവിലെ 10ന് അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്‌കൂളിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത ഒരോ സ്‌കൂളിലേയും റോഡ് സുരക്ഷാ സെൽ അംഗങ്ങളായുള്ള വിദ്യാർഥികൾക്ക് റോഡ് സുരക്ഷയെപ്പറ്റി വിദഗ്ദ്ധ പരിശീലനം നല്കുന്നതിനോടൊപ്പം സ്‌കൂൾ പരിസരത്തെ പ്രധാനപ്പെട്ട റോഡ് സുരക്ഷാ പ്രശ്‌നങ്ങൾ റോഡ് സുരക്ഷാ പരിശോധനയിലൂടെ കണ്ടുപിടിക്കുകയും കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്തുവാൻ വേണ്ട പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യും.

പരിപാടിയുടെ ഉദ്ഘാടനത്തിനു വേദിയാകുന്ന അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്‌കൂളിൽ ആദ്യ SRS പരിശിലന പരിപാടിക്കും റോഡ്‌സുരക്ഷാ പരിശോധനയ്ക്കും തുടക്കമാകും. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും സജീവമായ ഇടപെടലിലൂടെ വിദ്യാർഥികളുടെ മനസിൽ റോഡ് സുരക്ഷാവബോധം വളർത്തുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!