Breaking News
സ്‌റ്റേഡിയത്തിൽ പ്രഭാതസവാരിക്ക് ഫീസ്; നഗരസഭക്കെതിരെ വ്യാപക പ്രതിഷേധം

തലശ്ശേരി: നവീകരണം കഴിഞ്ഞ തലശ്ശേരി നഗരസഭയുടെ നിയന്ത്രണത്തിലുളള ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മെമോറിയൽ സ്റ്റേഡിയത്തിൽ പ്രഭാത സവാരിക്കാരിൽനിന്ന് 500 രൂപ മാസവാടക ഈടാക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. സമൂഹമാധ്യമങ്ങളിലടക്കം തീരുമാനത്തിനെതിരെ പ്രതിഷേധ ട്രോൾ പരക്കുകയാണ്.
സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത സ്പോർട്സ് കേരള ഫൗണ്ടേഷൻ അധികൃതരുടെ യോഗത്തിലാണ് വാടക ഈടാക്കാനുള്ള തീരുമാനമുണ്ടായത്. സവാരി നടത്തുന്നവരിൽനിന്ന് 250 രൂപ മെംബർഷിപ്പും മാസ ഫീസായി 500 രൂപയും വാങ്ങാനാണ് അധികൃതരുടെ തീരുമാനം.
ഇത് നഗരത്തിൽ വ്യാപക ചർച്ചക്കും പ്രതിഷേധത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. കളിക്കളത്തിൽ പ്രഭാത നടത്തത്തിന് എത്തുന്നവരിൽനിന്ന് വാടക ഈടാക്കാനുള്ള നീക്കം ശക്തിയുക്തം എതിർക്കുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി.
തലശ്ശേരി നിയോജകമണ്ഡലം മുസ്‍ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ബുധനാഴ്ച മുനിസിപ്പൽ ഓഫിസിലേക്ക് മാർച്ച് നടത്തി. ഏഴ് വർഷത്തോളമായി നവീകരണ പ്രവൃത്തിയുടെ പേരിൽ അടച്ച സ്റ്റേഡിയം സിന്തറ്റിക് ട്രാക്കായി ഉപയോഗിക്കുന്ന വിധത്തിലാണ് പ്രവൃത്തി പുരോഗമിച്ചത്. മറ്റു കായിക ഇനങ്ങൾ സംഘടിപ്പിക്കുന്നവരിൽനിന്ന് നഗരസഭ വാങ്ങുന്ന ദിവസ ഫീസ് ഏകപക്ഷീയമായി വർധിപ്പിക്കാനുള്ള തീരുമാനവും വിവാദമായിരിക്കുകയാണ്.
ജനറൽ ആസ്പത്രി പരിസരത്ത് നിന്നാരംഭിച്ച മാർച്ച് നഗരസഭ ഗേറ്റിന് സമീപം പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച് നഗരസഭ കാര്യാലയത്തിലേക്ക് ഓടിക്കയറാൻ തുനിഞ്ഞത് നേരിയ സംഘർഷമുണ്ടാക്കി.
നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ തടഞ്ഞു. തുടർന്ന് പ്രവർത്തകർ മുദ്രാവാക്യവുമായി നിലയുറപ്പിച്ചു. ലീഗ് ജില്ല സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് തലായി അധ്യക്ഷത വഹിച്ചു.
‘സ്റ്റേഡിയത്തിന് ഫീസ് ഈടാക്കുന്നത് ആലോചനകൾക്കുശേഷം’
തലശ്ശേരി: വി.ആർ. കൃഷ്ണയ്യർ സ്റ്റേഡിയത്തിലെ നിരക്കുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് സ്പോർട്സ് കേരള ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ആൻഡ് സി.ഇ.ഒ.
നിലവിൽ സ്പോർട്സ് കേരള ഫൗണ്ടേഷനിൽനിന്ന് സമർപ്പിച്ച നിർദേശത്തിൽ പരമാവധി 500 രൂപ വരെയാകാം എന്ന നിർദേശം മാത്രമാണ് സമർപ്പിച്ചിട്ടുള്ളത്. കായികമന്ത്രി, നിയമസഭ സ്പീക്കർ, തലശ്ശേരി നഗരസഭ അധികൃതർ, ജില്ല സ്പോർട്സ് കൗൺസിൽ അധികൃതർ തുടങ്ങിയവരുമായി ആലോചിച്ചശേഷം മാത്രമേ ഉചിതമായ നിരക്ക് നിർണയിക്കുകയുള്ളൂവെന്നും സി.ഇ.ഒ അറിയിച്ചു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്