റാഗിങ്ങിനിടെ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം തകര്‍ന്ന സംഭവം; 9 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു

Share our post

നാദാപുരത്ത് കോളജില്‍ ഉണ്ടായ റാഗിങ്ങിനിടെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം തകര്‍ന്ന സംഭവത്തില്‍ 9 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ നിഹാല്‍ ഹമീദിന്റെ കര്‍ണപടമാണ് തകര്‍ന്നത്.

നാദാപുരം പൊലീസ് ആണ് കേസ് എടുത്തത്.ഇന്നലെയാണ് കോഴിക്കോട് നാദാപുരത്ത് റാഗിംഗില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപടം തകര്‍ന്നത് . നാദാപുരം എംഇടി കോളജില്‍ ഒക്ടോബര്‍ 26നാണ് സംഭവം ഉണ്ടായത്. 15 അംഗ സംഘമാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പരാതിപ്പെട്ടിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!