റാഗിംഗ് പരാതി: അലൻ ഷുഹൈബ് കസ്റ്റഡിയിൽ

കണ്ണൂർ: തലശേരി പാലയാട് കാമ്പസില്‍ റാഗിംഗ് നടത്തിയെന്ന പരാതിയില്‍ മാവോയിസ്റ്റ് കേസിൽ യു.എ.പി.എ ചുമത്തി തടവിൽ കഴിഞ്ഞ അലന്‍ ഷുഹൈബ് കസ്റ്റഡിയില്‍. ധർമടം പോലീസാണ് അലനെ കസ്റ്റഡിയിലെടുത്തത്.
ഒന്നാം വർഷ വിദ്യാർഥിയായ അഥിനെ അലൻ റാഗ് ചെയ്യുകയായിരുന്നെന്നും എസ്എ.ഫ്ഐയാണ് ഇത് ചോദ്യം ചെയ്തതെന്നും കോളജ് യൂണിറ്റ് സെക്രട്ടറി പറഞ്ഞു. പരിക്കേറ്റ അഥിൻ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, വ്യാജപരാതിയാണിതെന്നും കഴിഞ്ഞ വര്‍ഷം എസ്എഫ്ഐക്കാര്‍ റാഗ് ചെയ്തതിനെതിരേ നിലപാട് എടുത്തതില്‍ പകവീട്ടുന്നതാണെന്നും അലന്‍ ആരോപിച്ചു. എസ്എഫ്ഐ പ്രവർത്തകർ തന്നെ മർദിച്ചതായും അലൻ പറഞ്ഞു.