കൂട്ടുപുഴയിൽ പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം തുടങ്ങി

ഇരിട്ടി: സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ പോലീസ് എയ്ഡ് പോസ്റ്റ് തുറന്നു.ഇരിട്ടി ലയൺസ് ക്ലബ് നിർമ്മിച്ചു നൽകിയ എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം റൂറൽ എസ്.പി. പി.ബി രാജീവ് നിർവ്വഹിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. പി .സുധീർ , ഇരിട്ടി ഡി.വൈ. എസ്.പി സജേഷ് വാഴാളപ്പിൽ,സി.ഐ കെ. ജെ . വിനോയി. എസ്. ഐ എം.പി.ഷാജി, ലയൺസ് ക്ലബ് ഭാരവാഹികളായ ജോസഫ് സ്കറിയ , കെ. സുരേഷ് ബാബു , ഒ.വിജേഷ് , കെ.ടി അനുപ് , വി.പി സതീശൻ , ഡോ. ശിവരാമകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
മദ്യം, മയക്കുമരുന്ന് കടത്ത് എന്നിവ തടയുക , മറ്റു അനധികൃത കടത്തുകൾ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്.