Breaking News
കണ്ണൂരിലെ ചിറക്കൽ ബാങ്കിനുണ്ട് സ്വന്തമായൊരു സ്‌കൂൾ

ചിറക്കൽ: സഹകരണമേഖലയിൽ കോളേജുകൾ നിരവധിയുണ്ട് ജില്ലയിൽ. തലയെടുപ്പുള്ളൊരു സ്‌കൂൾ ഏറ്റെടുത്താണ് ചിറക്കൽ ബാങ്ക് അക്ഷരവഴിയിലേക്കിറങ്ങിയത്. നൂറ്റാണ്ടുപഴക്കമുള്ള ചിറക്കൽ രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ ഏറ്റെടുക്കുക വഴി നാടിന്റെ പുതുതലമുറയെത്തന്നെ ഏറ്റെടുക്കുകയായിരുന്നു ഈ സഹകരണ സ്ഥാപനം.രാജാസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ നവീകരണം ലക്ഷ്യമിട്ട് ചിറക്കലിനെ സമ്പൂർണ നിക്ഷേപ സൗഹൃദ പഞ്ചായത്താക്കാനുള്ള വിപുലമായ കർമപരിപാടികളിലാണ് ചിറക്കൽ സർവീസ് സഹകരണ ബാങ്ക്.
ചരിത്രത്തിൽ ചിറക്കലിനെ അടയാളപ്പെടുത്തിയ വിദ്യാലയത്തെ കാലത്തിനൊത്ത മാറ്റത്തിലേക്ക് ഉയർത്താനുള്ള പരിശ്രമങ്ങൾക്കാണ് തുടക്കമാകുന്നത്. ചിറക്കൽ പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും ബാങ്കിൽ സേവിങ്സ് അക്കൗണ്ട് തുടങ്ങിയാണ് നിക്ഷേപസമാഹരണം. ഈ തുക ഉപയോഗിച്ചായിരിക്കും ചിറക്കൽ രാജാസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, രാജാസ് യുപി സ്കൂൾ എന്നിവയുടെ നവീകരണം നടത്തുക.1916 ൽ ചിറക്കൽ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മ വലിയരാജയാണ് രാജാസ് സ്കൂൾ സ്ഥാപിച്ചത്.
ചിറക്കൽ രാജവംശത്തിന്റെ അധീനതയിലായിരുന്ന സ്കൂൾ 2016ലാണ് ബാങ്ക് ഏറ്റെടുത്തത്. ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ഈ വിദ്യാലയത്തിന്റെ വികസനം ലക്ഷ്യമിട്ട് നടത്തുന്ന നിക്ഷേപ സമാഹരണ യജ്ഞത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പദ്ധതിക്കായി പഞ്ചായത്തുതലത്തിലും മുഴുവൻ വാർഡുകളിലും സംഘാടകസമിതി രൂപീകരിച്ചിരുന്നു. പൊതുപ്രവർത്തകർ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ, പഞ്ചായത്തംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ നിക്ഷേപസമാഹരണം നടത്തിവരികയാണ്. തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നുനൽകിയ വിദ്യാലയത്തിന്റെ നവീകരണം നാടിന്റെ പൊതു ആവശ്യമായി ഏറ്റെടുത്ത് പൂർവവിദ്യാർഥികളും നാട്ടുകാരും നിക്ഷേപസമാഹരണം വിജയിപ്പിക്കാൻ രംഗത്തുണ്ട്.
നല്ല പ്രതികരണമാണ് പദ്ധതിക്ക് ലഭിക്കുന്നതെന്നും ഭാവിയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ ആരംഭിച്ച് ചിറക്കലിനെ ഒരു വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ബാങ്ക് പ്രസിഡന്റ് പി പ്രശാന്തൻ പറഞ്ഞു. ചിറക്കൽ പഞ്ചായത്തിലെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ഒട്ടനവധി സംരംഭങ്ങൾ ബാങ്ക് മുൻകൈയെടുത്ത് നടത്തുന്നുണ്ട്. ഹെഡ് ഓഫീസ് കെട്ടിടത്തിൽ നീതി മെഡിക്കൽ സ്റ്റോറും ഫിസിയോതെറാപ്പി സെന്ററും പുതിയതെരു ഹൈവെയിൽ വളം ഡിപ്പോയുമുണ്ട്. ആറാംകോട്ടം നരിക്കുണ്ട് വയലിൽ നെൽകൃഷിയിറക്കി ‘ചിറക്കലരി’ പേരിൽ അരി വിപണിയിലെത്തിച്ചിരുന്നു
Breaking News
സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു


കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.
Breaking News
ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില


തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്