Breaking News
ആംബുലൻസ് അപകടത്തിൽ മരിച്ചവരുടെ കുട്ടികളെ സ്പോണ്സര്ഷിപ്പ് പരിപാടിയില് ഉള്പ്പെടുത്തും; മന്ത്രിസഭായോഗ തീരുമാനങ്ങള്
തിരുവനന്തപുരം : ആംബുലന്സ് അപകടത്തില് മരണപ്പെട്ട തളിപ്പറമ്പ് കുടിയാന്മല സ്വദേശികളായ ബിജോ മൈക്കിള് ഭാര്യ റജീന എന്നിവരുടെ കുട്ടികളെ ശിശുവികസന വകുപ്പിന്റെ സ്പോണ്സര്ഷിപ്പ് പരിപാടിയില് ഉള്പ്പെടുത്താന് മന്ത്രിസഭായോഗം തീരുമാനിച്ചു. അതോടൊപ്പം മരണപ്പെട്ടവരുടെ ആശ്രിതര്ക്കുള്ള ധനസഹായമായി ഓരോ ലക്ഷം രൂപാവീതം ഓരോ കുട്ടിയുടെയും പേരില് സ്ഥിരനിക്ഷേപമായും നല്കും. കേരളാ ഫിഷറീസ്- സമുദ്രപഠന സര്വ്വകലാശാലയ്ക്ക് കീഴില് കണ്ണൂര് ജില്ലയിലെ പയ്യന്നൂരിലെ നിര്ദ്ദിഷ്ട ഫിഷറീസ് കോളേജില് കരാര് അടിസ്ഥാനത്തില് 7 അസിസ്റ്റന്റ് പ്രൊഫസര് തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
മറ്റ് തീരുമാനങ്ങൾ:
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പ്പനക്കാരുടെയും ക്ഷേമനിധി ബോര്ഡില് ദിവസവേതന അടിസ്ഥാനത്തില് ഡ്രൈവര് തസ്തിക സൃഷ്ടിക്കും.
സഹായം
ഓണത്തോടനുബന്ധിച്ച് ആലപ്പുഴ തുറമുഖത്തിലെ 293 തൊഴിലാളികള്ക്ക്/ആശ്രിതര്ക്ക് 5,250 രൂപാവീതവും (ആകെ 15,38,250 രൂപ) രണ്ടാഴ്ചത്തെ സൗജന്യ റേഷന് നല്കുന്നതിന് ആവശ്യമായ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്ന് അനുവദിച്ച നടപടി സാധൂകരിച്ചു.
ശമ്പളപരിഷ്ക്കരണം
സംസ്ഥാന ബാലസാഹിത്യ ഇന്സ്റ്റിറ്റ്യൂട്ടിലെ സ്ഥിരം ജീവനക്കാര്ക്ക് 11-ാം ശമ്പള പരിഷ്ക്കരണം അനുവദിക്കും.കേരള ഖാദി ഗ്രാമ വ്യവസായ ബോര്ഡിലെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സര്ക്കാര് ജീവനക്കാര്ക്ക് അനുവദിച്ച 11-ാം ശമ്പള പരിഷ്ക്കരണത്തിന് അനുസൃതമായി 01.07.2019 മുതല് പ്രാബല്യത്തില് അനുവദിക്കും. ഉത്തരവ് പുറപ്പെടുവിക്കുന്ന കാലയളവ് വരെയുള്ള കുടിശ്ശികവിതരണം സംസ്ഥാന സര്ക്കാര് ജീവനക്കാര്ക്കുള്ള കുടിശ്ശികവിതരണം സംബന്ധിച്ച നിബന്ധനകള് അനുസരിച്ചായിരിക്കും.കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്സിലില് നിന്നു വിരമിച്ച ജീവനക്കാരുടെ പെന്ഷന് ആനുകൂല്യങ്ങള് വ്യവസ്ഥകളോടെ പരിഷ്ക്കരിക്കാന് തീരുമാനിച്ചു.
നിയമനം
വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി സി.എഫ്. റോബര്ട്ടിനെ (റിട്ടയര്ഡ് കമാണ്ടന്റ് പോലീസ് വകുപ്പ്) പുനര്നിയമന വ്യവസ്ഥയില് ഒരു വര്ഷത്തേക്ക് നിയമിക്കാന് തീരുമാനിച്ചു. എല്. ഷിബുകുമാറിനെ സ്റ്റേറ്റ് ഫാമിംഗ് കോര്പ്പറേഷന് ഓഫ് കേരള ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിക്കാന് തീരുമാനിച്ചു.
തുക അനുവദിച്ചു
പോലീസ് ബറ്റാലിയനുകള്ക്കും പ്രത്യേക യൂണിറ്റുകള്ക്കുമായി 28 ലൈറ്റ് മോട്ടോര് വാഹനങ്ങള് വാങ്ങുന്നതിന് 2,56,60,348 രൂപ അനുവദിക്കാന് തീരുമാനിച്ചു
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില് ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു