കണ്ണൂരിൽ കാർ വീട്ടുമുറ്റത്തെ കിണറ്റിൽവീണ് ഒരാൾ മരിച്ചു

ആലക്കോട് (കണ്ണൂർ) : നെല്ലിക്കുന്നിൽ കാറ് കിണറിലേക്ക് വീണ് ഒരാൾ മരിച്ചു. താരാമംഗലത്ത് മാത്തുക്കുട്ടി (58) ആണ് മരിച്ചത്. മകൻ ബിൻസി (17) നെ ഗുരുതര പരിക്കുകളോടെ കണ്ണൂർ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 10.15നാണ് അപകടം. വീട്ടിൽ നിന്നും കാറ് പുറത്തേക്കെടുത്തപ്പോൾ നിയന്ത്രണം വിട്ട് കിണറിലേക്ക് പതിക്കുകയായിരുന്നു. മരണപ്പെട്ട മാത്തുക്കുട്ടി ഇന്നലെ സ്ഥാനാരോഹണം ചെയ്‌ത മാനന്തവാടി രൂപതാ സഹായമെത്രാൻ അലക്‌സ് താരാമംഗലത്തിൻ്റെ സഹോദരനാണ്.