ജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവത്തെ വരവേല്‍ക്കാന്‍ തലശ്ശേരി ഒരുങ്ങി

കണ്ണൂര്‍ : റവന്യൂ ജില്ലാ ശാസ്ത്രോത്സവം നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി തലശ്ശേരിയില്‍ നടക്കും. ശാസ്ത്ര മേള സെന്റ് ജോസഫ്സ് എച്ച് എസ് എസ്, സാമൂഹ്യ ശാസ്ത്ര മേള ബി ഇ എം പി എച്ച് എസ് എസ്, ഗണിത ശാസ്ത്ര മേള സേക്രട്ട് ഹാര്‍ട്ട് എച്ച് എസ് എസ്, പ്രവൃത്തിപരിചയ മേള മുബാറക് എച്ച് എസ് എസ്, ഐ ടി മേള ബ്രണ്ണന്‍ എച്ച് എസ് എസ് എന്നിവിടങ്ങളിലാണ് നടക്കുക. മേളയിലെത്തുന്നവര്‍ക്കുള്ള ഭക്ഷണം ഗവ. ഗേള്‍സ് എച്ച് എസ് എസില്‍ ഒരുക്കും.വിവിധ ഇനങ്ങളിലായി 4378 വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
ഒന്നിന് ബ്രണ്ണന്‍ എച്ച് എസ് എസില്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ ശാസ്ത്ര നാടകമാണ് നടക്കുക. രണ്ടിന് സെന്റ് ജോസഫ്സ് എച്ച് എസ് എസില്‍ ഹൈസ്‌കൂള്‍ വിഭാഗം ശാസ്ത്ര മേളയില്‍ വര്‍ക്കിംഗ് മോഡല്‍, സ്റ്റില്‍ മോഡല്‍, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്, റിസര്‍ച്ച് ടൈപ്പ് പ്രോജക്ട്, ഇന്‍വെസ്റ്റിഗേറ്ററി പ്രോജക്ട്, പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ക്കണ്ടറി വിഭാഗം ടീച്ചിംഗ് എയ്ഡ്, ടീച്ചേഴ്സ് പ്രോജക്ട്, മാഗസിന്‍ എന്നിവയാണ്. രണ്ടിന് ബി ഇ എം പി സ്‌കൂളില്‍ ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി-പ്രൈമറി വിഭാഗങ്ങളിലെ സാമൂഹ്യ ശാസ്ത്ര മേളയില്‍ അറ്റ്ലസ് നിര്‍മ്മാണം, പ്രദേശിക ചിത്രരചന, പ്രസംഗം എന്നിവയും മുബാറക്ക് എച്ച്എസ്എസില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഓണ്‍ ദ സ്പോട്ട് പ്രവൃത്തിപരിചയ മേളയും ഗവ. ബ്രണ്ണന്‍ എച്ച് എസ് എസില്‍ ഐ ടി മേളയില്‍ ഹൈസ്‌കൂള്‍ ഹയര്‍ മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, അവതരണം, ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം വെബ് പേജ് ഡിസൈനിംഗ്, ആ നിമേഷന്‍ എന്നിവയും നടക്കും.
കൂടാതെ സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് സ്‌കൂളില്‍ ഹൈസ്‌കൂള്‍ ഗണിത ശാസ്ത്ര മേളയില്‍ ഹൈസ്‌കൂള്‍ വിഭാഗം നമ്പര്‍ ചാര്‍ട്ട്, ജ്യോമെട്രിക്കല്‍ ചാര്‍ട്ട്, അദര്‍ ചാര്‍ട്ട്, സ്റ്റില്‍ മോഡല്‍, വര്‍ക്കിംഗ് മോഡല്‍, പ്യുവര്‍ കണ്‍സ്ട്രക്ഷന്‍, അപ്ലൈഡ് കണ്‍സ്ട്രക്ഷന്‍, പസില്‍, ഗെയിം, സിംഗിള്‍ പ്രോജക്ട്, ഗ്രൂപ്പ് പ്രോജക്ട്, മാഗസിന്‍, ടീച്ചിംഗ് എയ്സ്, പ്രൈമറി ടീച്ചിംഗ് എയ്ഡ് എന്നീ മത്സരങ്ങളും രണ്ടിനാണ്. ഈ ഇനങ്ങളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം മത്സരങ്ങള്‍ നവംബര്‍ മൂന്നിനും നടക്കും.
നവംബര്‍ മൂന്നിന് സെന്റ് ജോസഫ്സ് എച്ച് എസ് എസില്‍ ശാസ്ത്ര മേളയുടെ ഭാഗമായി ഹയര്‍ സെക്കണ്ടറി വിഭാഗം വര്‍ക്കിംഗ് മോഡല്‍, സ്റ്റില്‍ മോഡല്‍, ഇംപ്രൊവൈസ്ഡ് എക്സ്പെരിമെന്റ്, റിസര്‍ച്ച് ടൈപ്പ് പ്രൊജക്ട് എന്നിവയും ബി ഇ എം പി സ്‌കൂളില്‍ സാമൂഹ്യ ശാസ്ത്ര മേളയില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സ്റ്റില്‍ മോഡല്‍, വര്‍ക്കിംഗ് മോഡല്‍, പ്രാദേശിക ചിത്രരചന ഇന്റര്‍വ്യൂ, യുപി എച്ച്എസ്, എച്ച് എസ് എസ് വിഭാഗം ടീച്ചിങ് എയ്ഡ് എന്നിവയും മുബാറക് എച്ച് എസ് എസില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഓണ്‍ സ്പോട്ട് പ്രവൃത്തി പരിചയ മേളയും, ഗവ. ബ്രണ്ണന്‍ എച്ച് എസ് ത്തില്‍ ഐ ടി മേളയോടനുബന്ധിച്ച് ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം മള്‍ട്ടി മീഡിയ പ്രസന്റേഷന്‍, അവതരണം, എച്ച് എസ്, ഹയര്‍ സെക്കണ്ടറി വിഭാഗം ഡിജിറ്റല്‍ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്, ടീച്ചിംഗ് എയ്ഡ് എന്നിവയും നടക്കും. നിരവധി ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയ പി വിജ്യോതിസ് കുമാറാണ് ജില്ലാ ശാസ്ത്രോത്സവം 22 ന്റെ ലോഗോ ഡിസൈന്‍ ചെയ്തത്.