സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പേരാവൂർ മണ്ഡലം സമ്മേളനം

പേരാവൂർ: സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പേരാവൂർ മണ്ഡലം സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജോസഫ് തോമസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി പി. സി. വർഗീസ് മുതിർന്ന പെൻഷൻകാരെ ആദരിച്ചു.ജില്ലാ പ്രസിഡന്റ് കെ.രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
എം.ജി.ജോസഫ്,പി.ടി. വർക്കി, എം.എം.മൈക്കിൾ,സി.വി. കുഞ്ഞനന്തൻ,കെ.മോഹനൻ,വി.ടി. അന്നമ്മ,സുരേഷ് ചാലാറത്ത്,രാജു ജോസഫ്,ടി. ജെ. എൽസമ്മ എന്നിവർ സംസാരിച്ചു.