എം.വി ഗോവിന്ദന്‍ പോളിറ്റ് ബ്യൂറോയില്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പോളിറ്റ് ബ്യൂറോയില്‍ ഉൾപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഗോവിന്ദനെ പരിഗണിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളുമായി ഞായറാഴ്ച ചര്‍ച്ച നടത്തിയ ശേഷം പേര് ശുപാർശ ചെയ്തിരുന്നു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയാണ് ഔദ്യോഗികമായി പേര് നിര്‍ദേശിച്ചത്.നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ.ബേബി, എ.വിജയരാഘവന്‍ എന്നിവരാണ് കേരളത്തില്‍നിന്ന് പിബി അംഗങ്ങളായുള്ളത്.