കാക്കയങ്ങാടിൽ ലഹരിവിരുദ്ധ ബോധവത്കരണ റാലിയും ഫ്‌ളാഷ് മോബും

കാക്കയങ്ങാട്: പേരാവൂർ ഗവ:ഐ.ടി.ഐ,എക്‌സൈസ്,മുഴക്കുന്ന്പോലീസ് എന്നിവ കാക്കയങ്ങാട് ടൗണിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ജാഥയും ഫ്‌ളാഷ് മോബും നടത്തി.റാലി മുഴക്കുന്ന് പോലീസ് സബ് ഇൻസ്‌പെക്ടർ ഷിബു.എഫ്.പോൾ ഫ്‌ളാഗ് ഓഫ് ചെയ്തു.ഐ.ടി.ഐ ഗ്രൂപ്പ് ഇൻസ്ട്രക്ടർ നാരായണൻ കുഞ്ഞിക്കണ്ണോത്ത് , ബിജു പോൾ , സ്റ്റാഫ് സെക്രട്ടറി പി.കെ.ഷിബു ,പി.അനീഷ് എന്നിവർ നേതൃത്വം നല്കി.
കാക്കയങ്ങാട് ചേർന്ന സമാപന യോഗത്തിൽ മട്ടന്നൂർ എക്‌സൈസ് ഇൻസ്‌പെക്ടർ സി.പി.ആനന്ദകുമാർ,മുഴക്കുന്ന് എസ്.ഐ.ഷിബു.എഫ്. പോൾ , ഗ്രൂപ്പ് ഇൻസ്ട്രക്ടർ നാരായണൻ കുഞ്ഞിക്കണ്ണോത്ത്, വാർഡ് മെമ്പർ മിനി ,ആനന്ദ് കൃഷ്ണ എന്നിവർ സംസാരിച്ചു. മുഴക്കുന്ന് എ.എസ്.ഐ എം.പി. വിനയകുമാർ വിദ്യാർത്ഥികൾക്ക്ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.