നവംബർ 10 വരെ ഗതാഗതനിയന്ത്രണം

കീഴ്മാടം: കല്ലിക്കണ്ടി റോഡിൽ വയൽപീടിക മുതൽ കല്ലിക്കണ്ടി വരെയുള്ള ഭാഗങ്ങളിൽ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ വാഹന ഗതാഗതത്തിന് 31 മുതൽ നവംബർ 10 വരെ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. കീഴ്മാടം ഭാഗത്ത് നിന്നുള്ള ബസ് ഗതാഗതം വയൽപീടിക വരെയും കല്ലിക്കണ്ടി ഭാഗത്തു നിന്നുളളവ കടവത്തൂർ വരെയും ഷട്ടിൽ സർവീസ് നടത്തും.
ലോറികളും ലൈറ്റ് മോട്ടർ വാഹനങ്ങളും പാനൂർ വഴി കല്ലിക്കണ്ടി, കടവത്തൂർ ഭാഗങ്ങളിലേക്കു പോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.