നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിനെതിരെ എസ്.ഡി. പി.ഐ ധർണ

Share our post

കാക്കയങ്ങാട് : നിത്യോപയോഗങ്ങളുടെ വിളവർധനക്കെതിരെ വിപണിയിൽ ഇടപെടുക എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റി കാക്കയങ്ങാട് ടൗണിൽ പ്രതിഷേധ ധർണ നടത്തി.ജില്ല കമ്മിറ്റി മെമ്പർ ഷംസീർ ധർമടം ഉദ്ഘാടനം ചെയ്തു.കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനജീവിതം ദുരിതത്തിലാഴ്ത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

അരി ഉൾപ്പടെയുള്ളവയുടെ വില കഴിഞ്ഞ രണ്ടാഴ്ചക്കിടെ കുത്തനെ ഉയർന്നിട്ടും സർക്കാരുകൾ അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നതെന്ന് എസ് ഡി പി ഐ കുറ്റപ്പെടുത്തി.മണ്ഡലം പ്രസിഡന്റ് യൂനുസ് ഉളിയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിയാസ് നാലകത്ത്, അഷ്‌റഫ്‌ നടുവനാട്, എ . പി. മുഹമ്മദ്‌ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!