ഗവേഷണ പ്രബന്ധം ക്ഷണിക്കുന്നു

പിലാത്തറ: ചെറുതാഴം രാഘവപുരം സഭായോഗം ട്രസ്റ്റിന്റെ 1229 -ാം വാർഷികത്തോടനുബന്ധിച്ച് സഭായോഗം ആരോഗ്യ-സാമൂഹ്യക്ഷേമ വിഭാഗം ഡിസംബർ 27ന് ‘പരിസ്ഥിതിസൗഹൃദ കുലത്തൊഴിൽ പദ്ധതികൾ’ എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിക്കും. സെമിനാറിൽ അവതരിപ്പിക്കുന്നതിനു സഭായോഗം ഗവേഷണ പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.
വിദഗ്ധ സമിതി തിരഞ്ഞെടുക്കുന്ന പ്രബന്ധങ്ങൾക്കു ബിസിനസ് പ്ലാൻ തയാറാക്കി സ്റ്റാർട്ടപ് ആയി വളർത്തിയെടുക്കാനുള്ള സഹായം സഭായോഗം ആരോഗ്യ, സാമൂഹികക്ഷേമവിഭാഗം നൽകും. പ്രബന്ധ ശീർഷകവും സംഗ്രഹവും 13ന് മുൻപ് https://sreeraghavapuram.in/social-entrepreneurship-idea/ എന്ന വെബ്പേജ് വഴി സമർപ്പിക്കുകയോ ഒരു പുറത്തിൽ കവിയാതെ വേഡ് ഫോർമാറ്റിൽ secretary@sreeraghavapuram.in എന്ന വിലാസത്തിൽ അയയ്ക്കുകയോ വേണം.