ഡോ. മഹേഷ് മംഗലാട്ടിന് മയ്യഴിയുടെ ആദരം

Share our post

മാഹി: പ്രവർത്തിച്ച മേഖലകളില്ലൊം അനിവാര്യനായ ഒരംഗമായി ഡോ. മഹേഷ് മംഗലാട്ട് മാറുകയായിരുന്നുവെന്ന് പ്രൊഫ. കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. മലയാള ഭാഷാ സാങ്കേതിക വിദഗ്ധനും മാഹി എം.ജി. കോളേജിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ. മഹേഷ് മംഗലാട്ടിന് മലയാള കലാഗ്രാമത്തിൽ നൽകിയ ജനകീയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഹൃത്തുക്കളും ഭാഷാസ്‌നേഹികളും ശിഷ്യരുമാണ് സ്വീകരണമൊരുക്കിയത്.
ഡോ. എ.പി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു . ഡോ. ശ്രീധരൻ പൊന്നാടയണിയിച്ചു. ഡോ. ജിസ ജോസ് ഉപഹാര സമർപ്പണം നടത്തി. പി.കെ. സത്യാനന്ദൻ, ഗായകൻ വി.ടി. മുരളി, ഡോ. അനന്തകൃഷ്ണൻ, ചാലക്കര പുരുഷു, കെ.കെ. സുരേന്ദ്രൻ സംസാരിച്ചു.
ആർ.കെ പ്രശാന്ത് സ്വാഗതവും ഡോ. പി. സുജാത നന്ദിയും പറഞ്ഞു. തുടർന്ന് രണ്ടായിരത്തോളം വേദികൾ പിന്നിട്ട കൂനൻ ഏകാംഗ നാടകം അരങ്ങേറി.
രാവിലെ നടന്ന സുഹൃദ് സംഗമം ഡോ. കെ.വി. തോമസിന്റെ അദ്ധ്യക്ഷതയിൽ ഡോ. കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു.
ഉച്ചയ്ക്കു ശേഷം നടന്ന ചടങ്ങിൽ മഹേഷ് മംഗലാട്ടിന്റെ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ‘അരങ്ങിലെ രാഷ്ട്രീയം’ ഡോ: ചാത്തനാത്ത് അച്യുതനുണ്ണിയും, ‘മലയാളവും ഭാഷാ സാങ്കേതികതയും, ‘ഡോ: ടി.ബി.വേണഗോപാല പണിക്കരും പ്രകാശനം ചെയ്തു. എൻ.പി. ചെക്കൂട്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ. ആർ.വി.എം. ദിവാകരൻ, ഡോ. പി. സോമനാഥൻ സംസാരിച്ചു.ചിത്രവിവരണം: മലയാള കലാഗ്രാമത്തിൽ നടന്ന ചടങ്ങിൽ ഡോ. എ.പി. ശ്രീധരൻ ഡോ. മഹേഷ് മംഗലാട്ടിനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!