മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ഊട്ടുപുര തുറന്നു

മുഴക്കുന്ന് : മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ നിർമിച്ച ഗോപുരം, ചുറ്റുമതിൽ, ഊട്ടുപുര എന്നിവയുടെ സമർപ്പണവും നിയുക്ത ശബരിമല മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരിക്കുള്ള സ്വീകരണവും നടന്നു.
മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി ഉദ്ഘാടനംചെയ്തു. ക്ഷേത്രം ചെയർമാൻ എ കെ മനോഹരൻ അധ്യക്ഷനായി. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു മുഖ്യാതിഥിയായി.
മലബാർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ ഒ കെ വാസു, അംഗങ്ങളായ പി കെ മധു, ടി കെ സുധീപ്, തലശേരി ഏരിയാ ദേവസ്വം അസിസ്റ്റന്റ് കമീഷണർ എം കെ ബൈജു തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്രം ട്രസ്റ്റിബോർഡിന്റെ നേതൃത്വത്തിൽ രണ്ടരക്കോടിരൂപ വിനിയോഗിച്ചാണ് മൂന്ന് പ്രവൃത്തികളും പൂർത്തിയാക്കിയത്. 250പേർക്ക് ഒരേസമയം ഭക്ഷണംകഴിക്കാവുന്ന വിധമാണ് ഊട്ടുപുര ഒരുക്കിയത്.