പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ പ്രണയക്കുരുക്കിലാക്കി കൊണ്ടുപോയ യുവാവ് പിടിയിൽ

കോട്ടയം: സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് പിടിയിൽ. പത്തനംതിട്ട ഇരവിപേരൂർ കല്ലേലിൽവീട്ടിൽ ഷിജിൻ (23) നെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാളെ പെൺകുട്ടിയുമായി തിരുവല്ലയിൽ നിന്നും പിടികൂടുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഒ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.