സ്വയംതൊഴിൽ വായ്പ

Share our post

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 50,000 രൂപ മുതൽ 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.
അപേക്ഷകർ 18നും 55നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. നാല് മുതൽ ഒമ്പത് ശതമാനം വരെ പലിശ നിരക്കിലുള്ള തുക 36 മാസം മുതൽ 60 തുല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം. താൽപര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0497 2705036, 9400068513.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!