ശ്രീപുരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പ്രാദേശിക കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മണക്കടവ്: ശ്രീപുരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പ്രാദേശിക കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവർത്തനം തുടങ്ങി. കേരള സ്കൂൾ വെതർ സ്റ്റേഷന്റെ ഭാഗമായാണ് നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. അന്തരീക്ഷ ഊഷ്മാവ്, മഴയുടെ തോത്, കാറ്റിന്റെ വേഗം എന്നിവ അറിയാൻ സാധിക്കുന്നു. ജില്ലാപഞ്ചായത്ത് അംഗം ടി.സി.പ്രിയ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ടി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.വി.പ്രവീഷ്, സന്തോഷ് തെക്കേടത്ത്, ഇ.സി.വിനോദ്, എസ്.പി.രമേശൻ, കെ.രാഖി, സരിത ജോസ്, ബ്രൂസിലി മൂഴിയിൽ, പ്രകാശൻ വെങ്ങലാട്ട്, സജ്ന സേവ്യർ, സനീഷ് കുമാർ, പി.സി.ഡിനിമോൾ, പ്രധാന അധ്യാപകൻ കെ.വിമൽ കുമാർ എന്നിവർ പ്രസംഗിച്ചു.