സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച സംഭവം; പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു

Share our post

കൊച്ചി: സ്വർണം മോഷ്ടിച്ച പൊലീസുകാരന് സസ്‌പെൻഷൻ. എ ആർ ക്യാമ്പിലെ 2015 ബാച്ച് സിവിൽ പൊലീസ് ഓഫീസർ അമൽ ദേവിനെയാണ് (35) സസ്‌പെൻഡ് ചെയ്‌തത്. സുഹൃത്തിന്റെ വീട്ടിൽ നിന്ന് എട്ട് പവനാണ് മോഷ്ടിച്ചത്. കേസിൽ ഇയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഞാറക്കൽ പെരുമ്പിള്ളി ചർച്ച് റോഡ് അസീസി​ ലെയ്ൻ പോണത്ത് നടേശന്റെ വീട്ടിൽ ഈ മാസം 13നായിരുന്നു മോഷണം നടന്നത്. നടേശന്റെ മകൻ നിബിന്റെ അടുത്ത സുഹൃത്തായിരുന്നു അമൽ ദേവ്.

ഈ വീട്ടിലെ നിത്യസന്ദർശകനായിരുന്നു ഇയാൾ. നിബിന്റ ഭാര്യയുടെ എട്ട് പവൻ ഒരു ഗ്രാമാണ് മോഷണം പോയത്.മോഷണമുതൽ 43,000 രൂപയ്ക്ക് ഞാറക്കൽ പെരുമ്പിള്ളി സ്റ്റോപ്പിലെ പണയ വ്യാപാരസ്ഥാപനത്തിലും 79000 രൂപയ്ക്ക് എറണാകുളം ബാനർജി റോഡിലെ സ്ഥാപനത്തി​ലും പണയംവച്ചു. ശേഷിച്ചത് ഞാറക്കൽ ഗീതാസ്റ്റോഴ്‌സ് ഉടമ രാജന് 1.21 ലക്ഷം രൂപക്ക് വിൽക്കുകയും ചെയ്‌തിരുന്നു. പ്രതിക്ക് ഓൺലൈൻ റമ്മി​ കളി​ച്ച് 40 ലക്ഷത്തോളം രൂപയുടെ കടബാദ്ധ്യതയുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!