വാറ്റുചാരായക്കേസ് പ്രതിയായ കേളകം സ്വദേശി അറസ്റ്റിൽ
കേളകം: ശാന്തിഗിരിയിൽ നിന്ന് പേരാവൂർ എക്‌സൈസ് അഞ്ചു ലിറ്റർ ചാരായം പിടികൂടിയ കേസിൽ ഓടിപ്പോയ പ്രതിയെഅറസ്റ്റ് ചെയ്തു.കേളകം ശാന്തിഗിരി സ്വദേശി പാറയ്ക്കൽ വീട്ടിൽ ജോസ്(62) എന്നയാളാണ്അറസ്റ്റിലായത്.
ഒളിവിൽ പോയ പ്രതി എക്‌സൈസ് സംഘം പിടികൂടുമെന്നറിഞ്ഞ് പേരാവൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ മുമ്പാകെ ഹാജരായതിനെ തുടർന്നാണ് എക്‌സൈസ് ഇൻസ്‌പെക്ടർ എ. കെ. വിജേഷ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസർ എം.പി .സജീവനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച നടത്തിയ റെയ്ഡിലാണ്ചാരായം പിടികൂടിയത്.
