Breaking News
സൂര്യനെ നോക്കിയോ ? ഇന്ന് അപൂർവ ഭാഗിക സൂര്യഗ്രഹണം, സ്‌കൂളിനും ഓഫീസുകൾക്കും പൊതു അവധി പ്രഖ്യാപിച്ച് ഇന്ത്യൻ സംസ്ഥാനം
ന്യൂഡൽഹി : ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് വൈകുന്നേരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൃശ്യമാകും. പക്ഷേ ഇന്ത്യയിൽ ഭാഗിക ഗ്രഹണമാണ് കാണാനാവുക. ഏറ്റവും നന്നായി സൂര്യഗ്രഹണം കാണാനാവുന്നത് ജലന്ധറിലാണ്. സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ കൃത്യമായി വിന്യസിക്കാതിരിക്കുകയും സൂര്യന്റെ ഉപരിതലത്തിന്റെ ഒരു ചെറിയ ഭാഗത്ത് ഇരുണ്ട നിഴൽ ഉള്ളതായി തോന്നുകയും ചെയ്യുന്ന അവസ്ഥയിലാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുക. മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഇത് കടന്ന് പോകുന്നത്.
ഇന്ന് വൈകിട്ട് നടക്കുന്ന ഭാഗിക സൂര്യഗ്രഹണം ഇന്ത്യയിൽ ഒരു മണിക്കൂറും 45 മിനിട്ടും നീണ്ടു നിൽക്കും. രാജ്യത്തെ പല സ്ഥലങ്ങളിലും ദൃശ്യമാകുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി. പക്ഷേ കേരളത്തിൽ സൂര്യഗ്രഹണം വ്യക്തമായി കാണാനാവില്ല. കോഴിക്കോട് 7.5 ശതമാനവും തലസ്ഥാനമായ തിരുവനന്തപുരത്ത് 2.7 ശതമാനവും ഗ്രഹണം ദൃശ്യമാകും. അതേസമയം ജലന്ധറിൽ സൂര്യന്റെ 51 ശതമാനം മറയ്ക്കപ്പെടും. വൈകിട്ട് 5.52നാണ് കേരളത്തിൽ ഗ്രഹണം ദൃശ്യമാവുക.
ഗ്രഹണം കാണുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഗ്രഹണം നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുമെങ്കിലും, സൂര്യരശ്മികൾ കണ്ണിന് വളരെ ദോഷകരമാകും. അതിനാൽ ഗ്രഹണം നിരീക്ഷിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം. ഏറ്റവും സുരക്ഷിതമായ മാർഗം എക്ലിപ്സ് ഗ്ലാസുകൾ പോലെയുള്ള സോളാർ ഫിൽട്ടറുകൾ ഉപയോഗിക്കുന്നതാണ്. ഇത് കണ്ണുകളെ കേടുവരാതെ സംരക്ഷിക്കാൻ സഹായിക്കും. ഗ്രഹണസമയത്ത് ഹെഡ്‌ലൈറ്റ് ഓണാക്കി വാഹനമോടിക്കുന്നതാണ് നല്ലത്.
പൊതു അവധി
സൂര്യഗ്രഹണത്തെ തുടർന്ന് ഒഡീഷ സർക്കാർ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ, കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇന്ന് സർക്കാർ അവധി പ്രഖ്യാപിച്ചു.
സൂര്യഗ്രഹണത്തെ തുടർന്ന് വിവിധ ആരാധനാലയങ്ങളും സമയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുപ്പതിയിൽ വെങ്കിടേശ്വര ക്ഷേത്രം 12 മണിക്കൂർ അടച്ചിടും. രാവിലെ 8:11 മുതൽ വൈകിട്ട് 7:30 വരെ ക്ഷേത്രം അടച്ചിടും.അതേസമയം ഇന്നത്തെ സൂര്യഗ്രഹണം യൂറോപ്പിലും, പടിഞ്ഞാറൻ ഏഷ്യയിലും, ആഫ്രിക്കയുടെ വടക്കു കിഴക്കൻ ഭാഗങ്ങളിലും ദൃശ്യമാകും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു