അഖില കേരള വടംവലി: സംഘാടക സമിതിയായി

പയ്യാവൂർ: ജനുവരി ഒന്നിന് നടക്കുന്ന റോയൽ ട്രാവൻകൂർ മലബാർ മഹോത്സവം അഖില കേരള വടംവലി സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് ഹാളിൽ നടന്നു. യോഗം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജയിംസ് തുരുത്തേൽ, പഞ്ചായത്ത് അംഗങ്ങളായ ടി. പി .അഷറഫ്, ടെൻസൺ ജോർജ് കണ്ടത്തിൻകര, രജനി സുന്ദരൻ, ഷിജി ഒഴാങ്കൽ, കനിവ് ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ ടിറ്റി ജോസഫ്, ചാക്കോ മുല്ലപ്പള്ളിൽ, ഐആർഇ വടംവലി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രവി കോഴിക്കോട്, ജില്ലാ പ്രസിഡന്റ് ബാബു മുല്ലക്കൊടി , എം. സി. നാരായണൻ , ഫൽഗുനൻ മേലേടത്ത്, ബിനു മണ്ഡപത്തിൽ, സ്റ്റീഫൻ ജയിംസ്, ഷാജു ചുമ്മാർ , ജാക്സൺ മണപ്പാട്ട്, ജോസ് മാമ്പുഴയ്ക്കൽ, ഷിനോയ് കൂട്ടനാൽ, ഷാജി പുഴുവത്തോട്ടത്തിൽ, ലീല ഇലവുമുറിയിൽ, ബേബി മുല്ലക്കരി എന്നിവർ പ്രംസംഗിച്ചു.